ബ്രറ്റ് ലീ യുടെ സെമി ഫേവറേറ്റ്സ് ഇന്ത്യ!

Last Updated: ചൊവ്വ, 24 മാര്‍ച്ച് 2015 (14:19 IST)
ഓസ്ട്രേലിയയുടെ എക്കാലത്തേയും മികച്ച ബൌളറുമാരിലൊരായ ബ്രറ്റ് ലീയുടെ സെമി ഫേവറേറ്റ്സ് ഇന്ത്യയാണ്. നിലവിലെ ഫോമില്‍ കളിക്കാനായാല്‍ ജയിക്കുമെന്നാണ് ബ്രറ്റ് ലീയുടെ അഭിപ്രായം.

ഇന്ത്യയുടെ ബൌളിംഗ് നിരയേയും ബ്രറ്റ് ലീ പ്രശംസിച്ചു.. മുഹമ്മദ് ഷമിയേയും ഉമേഷ് യാദവിനേയും മോഹിത് ശര്‍മയേയും ലോകകപ്പിലെ ത്രിമൂര്‍ത്തികള്‍ എന്നാണ് ലീ വിശേഷിപ്പിച്ചത്.


മത്സരങ്ങളില്‍ ഇന്ത്യ നേടിയ 70 വിക്കറ്റുകളില്‍ 42 എണ്ണവും ഇവരുടെ സംഭാവനയായിരുന്നുവെന്നത് ശ്രദ്ധേയമാണെന്നും ലീ പറഞ്ഞു.
തന്റെ മനസ്സ് ഓസ്ട്രേലിയയ്ക്ക് ഒപ്പമാണെന്നാണ് ലീ പറയുന്നത് അതുകൊണ്ട് തന്നെ മികച്ച ഫോമിലുള്ള ഓസിസിനെ തള്ളിക്കളയുന്നില്ലെന്നും ലീ കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :