ഇന്ത്യന്‍ ടീമിനെ പരിഹസിച്ച മാക്‌സ്വെല്ലിന് രവിശാസ്ത്രിയുടെ മറുപടി

സിഡ്‌നി| Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (13:28 IST)
ഇന്ത്യന്‍ ടീമിനെ പരിഹസിച്ച മാക്‌സ്വെല്ലിന് ടീം ഡയറക്ടറായ രവി ശാസ്ത്രിയുടെ മറുപടി. മാക്സ്വെല്ലിന്റെ പരിഹാസം ഗൌനിക്കുന്നില്ലെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രവി ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.

ഇത്തരത്തിലുള്ള സമ്മര്‍ദ്ദതന്ത്രങ്ങളിലൊന്നും കുരുങ്ങാന്‍ ഇന്ത്യന്‍ ടീം തയ്യാറല്ല. ഗ്ലന്‍ മാക്സ്വെല്ലിന്റെ പരിഹാസം ശ്രദ്ധിക്കുന്നില്ലെന്നും രവി ശാസ്ത്രി പറഞ്ഞു.മാക്സ്വെല്ലിന് എന്ത് വേണമെങ്കിലും വിശ്വസിക്കാം എതിര്‍ ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങളെക്കുറിച്ച് ഇന്ത്യ ആശങ്കപ്പെടുന്നില്ല.

സെമിയെ എട്ടാമത്തെ മത്സരമെന്ന രീതിയില്‍ മാത്രമാണ് സമീപിക്കേണ്ടതെന്ന് താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ശാസ്ത്രി വ്യക്തമാക്കി. അതിനിടെ മുഹമ്മദ് ഷമിക്ക് പരിക്കൊന്നുമില്ലെന്നും സെമിയില്‍ കളിക്കാന്‍ തയ്യാറാണെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :