ബാംഗ്ലൂരിനിട്ട് മഴ പണി കൊടുത്തു, രാജസ്ഥാന് ആശ്വാസം

  ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് , ഐപിഎല്‍ ക്രിക്കറ്റ് , രാജസ്ഥാന്‍ റോയല്‍‌സ് , ക്രിക്കറ്റ്
ബംഗലൂരു| jibin| Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (10:24 IST)
ഐപിഎല്ലില്‍ ആവേശം വാനോളമെത്തിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് - രാജസ്ഥാന്‍ റോയല്‍‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സിന് ശേഷം മഴ തുടങ്ങി. തുടര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യം ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിറങ്ങിയ ബാംഗ്ലൂര്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. എബി ഡിവില്ലിയേഴ്‌സിന്റെയും (45 പന്തില്‍ 57) കൗമാരതാരം സര്‍ഫറാസിന്റെ (21 പന്തില്‍ പുറത്താകാതെ 45) വെടിക്കെട്ടു പ്രകടനമാണ് അവരെ തുണച്ചത്. മന്‍ദീപ് സിങ് (20 പന്തില്‍ 27), ദിനേശ് കാര്‍ത്തിക് (18 പന്തില്‍ 27) എന്നിവരും ബാംഗ്ലൂരിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. രാജസ്ഥാന്‍ ബോളര്‍മാരില്‍ ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. ധവാല്‍ കുല്‍ക്കര്‍ണിക്കും സ്റ്റുവര്‍ട്ട് ബിന്നിക്കും ഓരോ വിക്കറ്റുണ്ട്. മൂന്ന് ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്ണൗട്ടാവുകയായിരുന്നു.

എന്നാല്‍ ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സിന് ശേഷം
മഴ തുടങ്ങിയതോടെ ആവേശം തുളുമ്പി നിന്ന മത്സരം പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റു വീതം പങ്കിട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :