‘എന്നെ എല്ലാവര്‍ക്കും ഭയമാണ്, തുറന്ന് പറയാന്‍ അവര്‍ക്ക് മടി’; വെല്ലുവിളിച്ച് ഗെയില്‍

 chris gayle , world cup , west indies , ക്രിസ് ഗെയില്‍ , ലോകകപ്പ് ,
ലണ്ടന്‍| Last Modified വ്യാഴം, 23 മെയ് 2019 (12:00 IST)
ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബോളര്‍മാരെ വെല്ലുവിളിച്ച് വെസ്‌റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍. തനിക്കെതിരെ പന്തെറിയാന്‍ പല ബോളര്‍മാര്‍ക്കും ഭയമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കിരീടം നേടുക എന്നത് മാത്രമാണ് ലക്ഷ്യം.

പല ബോളര്‍മാര്‍ക്കും അറിയാം ഗെയില്‍ ആണ് ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്‌മാന്‍ എന്ന്. പക്ഷേ, അക്കാര്യം ക്യാമറയ്‌ക്ക് മുമ്പിലോ അല്ലാതെയോ തുറന്നു പറയാന്‍ അവര്‍ തയ്യാറല്ലെന്നും വിന്‍ഡീസ് താരം വ്യക്തമാക്കി.

ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ ബോളര്‍മാര്‍ വിചാരിക്കാറുണ്ട് ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്‌മാന് എതിരെയാണ് പന്ത് എറിയുന്നതെന്ന്. യുവ ബൗളര്‍മാരെ നേരിടുന്നത് താന്‍ ആസ്വദിക്കുന്നുണ്ട്. ചില സമയത്ത് എനിക്ക് തോന്നാറുണ്ട് ഞാന്‍ ആത്മവിശ്വാസത്തിന്റെ നെറുകയിലാണെന്നും ഗെയില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :