കോലിയെ അവസാനം വരെ പ്രതിരോധിച്ച് ഗാംഗുലി; ടീം അംഗങ്ങളില്‍ ചിലരുടെ അതൃപ്തി തിരിച്ചടിയായി, ഒടുവില്‍ ബിസിസിഐ അധ്യക്ഷനും വഴങ്ങി

രേണുക വേണു| Last Modified വ്യാഴം, 9 ഡിസം‌ബര്‍ 2021 (13:03 IST)

വിരാട് കോലിയെ ഏകദിന നായകസ്ഥാനത്തുനിന്ന് തിടുക്കപ്പെട്ട് മാറ്റാന്‍ കാരണം ടീം അംഗങ്ങളില്‍ ചിലരുടെ പരാതി. നായകനെന്ന നിലയില്‍ സഹതാരങ്ങളെ കേള്‍ക്കാന്‍ കോലി തയ്യാറല്ലെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഏതാനും താരങ്ങള്‍ കോലിക്കെതിരെ ബിസിസിഐയോട് പരാതി അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഡ്രസിങ് റൂമില്‍ സഹതാരങ്ങള്‍ക്ക് കോലി വേണ്ടത്ര ബഹുമാനം നല്‍കുന്നില്ലെന്നും അത് താരങ്ങളെ മാനസികമായി ബാധിക്കുന്നുണ്ടെന്നും കോലിക്ക് കീഴില്‍ കളിച്ച ഏതാനും താരങ്ങള്‍ പരാതി പറയുകയായിരുന്നു.

അടുത്ത ഏകദിന ലോകകപ്പ് വരെ കോലി ഏകദിന നായകസ്ഥാനത്ത് തുടരട്ടെ എന്ന നിലപാടായിരുന്നു ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്ക്. കോലിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ അധികൃതര്‍ യോഗം ചേര്‍ന്നപ്പോള്‍ തന്റെ അഭിപ്രായം ഗാംഗുലി പരസ്യമാക്കി. എന്നാല്‍, ബോര്‍ഡ് അംഗങ്ങളില്‍ വലിയൊരു വിഭാഗവും കോലിക്ക് എതിരായിരുന്നു. ഒടുവില്‍ ഗാംഗുലിയും കോലിയെ മാറ്റാമെന്ന നിലപാടിലേക്ക് എത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :