രേണുക വേണു|
Last Modified വ്യാഴം, 9 ഡിസംബര്‍ 2021 (08:55 IST)
അപമാനിതനായി ഇന്ത്യന്‍ ടീം നായകസ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് വിരാട് കോലി. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം മാത്രമാണ് കോലിക്കുള്ളത്. ട്വന്റി 20 നായകസ്ഥാനത്തു നിന്ന് കോലി സ്വയം ഒഴിഞ്ഞതാണ്. എന്നാല്‍, ഏകദിന നായകസ്ഥാനത്തു നിന്ന് ബിസിസിഐ കോലിയെ മാറ്റുകയായിരുന്നു. പകരം രോഹിത് ശര്‍മയെ നായകനായി പ്രഖ്യാപിച്ചു. ഇനി ട്വന്റി 20യിലും ഏകദിനത്തിലും രോഹിത് ശര്‍മ ഇന്ത്യയെ നയിക്കും. ടെസ്റ്റില്‍ മാത്രമാണ് കോലി നായകസ്ഥാനത്ത് തുടരുക.
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കോലി ഉടന്‍ ടെസ്റ്റ് നായകസ്ഥാനവും ഒഴിയും. ഏകദിന നായകസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ കോലിക്ക് ബിസിസിഐയോട് എതിര്‍പ്പുണ്ട്. ഏകദിന നായകസ്ഥാനത്തു നിന്ന് സ്വയം രാജിവച്ച് ഒഴിയാന്‍ കോലിക്ക് 48 മണിക്കൂര്‍ ബിസിസിഐ അനുവദിച്ചിരുന്നു. സ്വയം ഒഴിയാന്‍ തയ്യാറാകാതെ വന്നതോടെയാണ് ബിസിസിഐ കോലിയെ മാറ്റി രോഹിത്തിനെ നായകനായി പ്രഖ്യാപിച്ചത്. ഈ നടപടിയാണ് കോലിയെ വേദനിപ്പിച്ചിരിക്കുന്നത്. അപമാനിതനായി നായകസ്ഥാനത്ത് തുടരാനില്ലെന്നാണ് കോലിയുടെ നിലപാട്. ടെസ്റ്റ് നായകസ്ഥാനം കൂടി കോലി ഉടന്‍ ഉപേക്ഷിക്കുമെന്നാണ് സൂചന.