ക്രിസ്‌ റോജേഴ്‌സ് ആഷസോടെ കളി മതിയാക്കുന്നു

സിഡ്‌നി| jibin| Last Modified തിങ്കള്‍, 18 മെയ് 2015 (14:11 IST)
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരം ക്രിസ്‌ റോജേഴ്‌സ് ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ഈ വര്‍ഷം ഇംഗ്ലണ്ടുമായുള്ള ആഷസ്‌ പരമ്പരയ്‌ക്ക് ശേഷം ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ആലോചിക്കുന്നതായി താരം പറഞ്ഞതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

37 കാരനായ റോജേഴ്‌സ് തന്റെ ടെസ്‌റ്റ് കരിയര്‍ ഇഗ്ലണ്ടിനെതിരെയുള്ള അഞ്ച്‌ ടെസ്‌റ്റ് മത്സരങ്ങള്‍ക്ക്‌ ശേഷം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു. ഇപ്പോള്‍ താന്‍ സന്തോഷവാനാണ്‌ ഈ സന്തോഷത്തില്‍ തന്നെ വിരമിക്കാനാണ്‌ തനിക്ക്‌ താല്‍പര്യമെന്നും ക്രിസ്‌ റോജേഴ്‌സ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :