ഹ്യൂഗ്‌സിന് ക്രിക്കറ്റ് ലോകത്തിന്‍റെ ആദരം

   ഫില്‍ ഹ്യൂഗ്‌സ് , ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍, പാകിസ്താന്‍ - ന്യൂസിലാന്‍ഡ് ടെസ്റ്റ്
ദുബായ്| jibin| Last Updated: വ്യാഴം, 27 നവം‌ബര്‍ 2014 (16:38 IST)
പ്രാദേശിക മത്സരത്തിനിടെ ബൗണ്‍സര്‍ തലയില്‍ കൊണ്ട് തലക്ക് ഗുരുതരമായി പരുക്കേറ്റ് മരണത്തിന് കീഴടങ്ങിയ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഫില്‍ ഹ്യൂഗ്‌സിന് ക്രിക്കറ്റ് ലോകത്തിന്‍റെ ആദരാഞ്ജലി. അകാലത്തില്‍ പൊലിഞ്ഞ ഈ യുവ താരത്തിനോടുള്ള ആദര സൂചകമായി ഇന്ന് നടക്കേണ്ടിയിരുന്ന പാകിസ്താന്‍ - ന്യൂസിലാന്‍ഡ് ടെസ്റ്റിന്റെ രണ്ടാംദിനം ഉപേക്ഷിച്ചു. താരത്തിന്റെ വേര്‍പാടില്‍
ഐസിസിയും അനുശോചനം രേഖപ്പെടുത്തി.

രണ്ടാം ദിനം കളി ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ക്രിക്കറ്റ് ലോകത്തിന് ഞെട്ടല്‍ സമ്മാനിച്ച ഈ വാര്‍ത്ത പരന്നത്. തുടര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തിനു പകരം അധികദിവസം അനുവദിച്ചിട്ടുണ്ട്. പാകിസ്താന്‍- ന്യൂസിലാന്‍ഡ് ബോര്‍ഡുകള്‍ സംയുക്തമായാണ് രണ്ടാംദിനം ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്.

തലയിൽ ബോൾ കൊണ്ടതിനെ തുടർന്ന് മൂന്ന് ദിവസമായി കോമയിലായിരുന്ന താരം സെന്റ് വിന്‍സെന്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ശസ്ത്രക്രിയയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉറക്കിക്കിടത്തിയ ഫില്‍ ഹ്യൂസ് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സിഡ്‌നിയില്‍ പ്രാദേശിക ലീഗിലെ സൗത്ത് ഓസ്‌ട്രേലിയ-ന്യൂസൗത്ത് വെയില്‍സ് മത്സരത്തിനിടെയാണ് ഫില്‍ ഹ്യൂഗ്സിന് പരിക്ക് പറ്റുന്നത്. സീന്‍ അബോട്ട് എറിഞ്ഞ ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനിടെ പന്ത് കഴുത്തിനു മുകളില്‍ ശക്തിയായി വന്നിടിക്കുകയായിരുന്നു. പന്തിടിച്ച ഉടനെതന്നെ ഹ്യൂഗ്‌സ് ക്രീസില്‍ വീഴുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :