പെര്‍ത്തില്‍ ഓസ്ട്രേലിയക്ക് വിജയം

പെര്‍ത്ത്| Last Modified ശനി, 15 നവം‌ബര്‍ 2014 (09:20 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഓസ്ട്രേലിയയ്ക്ക് വിജയം. ഓസ്ട്രേലിയയ്ക്ക് 32 റണ്‍സിനാണ്
ദക്ഷിണാഫ്രിക്കയെ തോല്പിച്ചത്.നാലു വിക്കറ്റുകളെടുത്ത പേസ് ബോളര്‍ നഥാന്‍ കോട്ടര്‍ നൈലിന്റെ പ്രകടനമാണ് ഓസ്ട്രേലിയയെ വിജയത്തിലേക്കെത്തിച്ചത്.

ഓസ്ട്രേലിയക്ക് വേണ്ടി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ 46 റണ്‍സും ആരോണ്‍ ഫിഞ്ച് 35 റണ്‍സും നേടി. അവര്‍ നേടിയ 94 റണ്‍സ് മികച്ച സ്കോറ് കണ്ടെത്താന്‍ ഓസീസിനെ സഹായിച്ചു. പുറംവേദന കലശലായതിനെത്തുടര്‍ന്ന് മൈക്കല്‍ ക്ളാര്‍ക്ക് കളി മതിയാക്കിയെത് ഓസ്ട്രേലിയക്ക് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും പൊരുതി
പകരക്കാരന്‍ നായകന്‍ ജോര്‍ജ് ബെയ്ലി 70 റണ്‍സെടുത്ത് ഓസ്ട്രേലിയയുടെ രക്ഷകനായെത്തി.ഓസ്ട്രേലിയ എട്ടു വിക്കറ്റിന് 300 റണ്‍സെടുത്തു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 48.1 ഓവറില്‍ 268 റണ്‍സില്‍ അവസാനിച്ചു.

ഒാപ്പണര്‍മാരായ ഹഷിം അംലയെയും ക്വിന്റണ്‍ ഡി കോക്കിനെയും 18 റണ്‍സ് നേടുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 76 പന്തുകളില്‍ 80 റണ്‍സ് നേടിയ ഡിഡിവില്ലിയേഴ്സ് മികച്ച പ്രകടനമാണ് കാഴ്ച വച്ചത് എന്നാല്‍
ഓസീസ് ബോളര്‍മാര്‍ ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം തടയുകയായിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :