മാര്‍ഷ് തകര്‍ത്താടി; ഓസ്ട്രേലിയ്‌ക്ക് തകര്‍പ്പന്‍ ജയം

ഓസ്ട്രേലിയ , ഇംഗ്ലണ്ട് , ക്രിക്കറ്റ് , ഏകദിനം
ലോര്‍ഡ്സ്| jibin| Last Modified ഞായര്‍, 6 സെപ്‌റ്റംബര്‍ 2015 (12:13 IST)
ഇംഗ്ലണ്ടിനെതിരായുള്ള രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയ്‌ക്ക് തകര്‍പ്പന്‍ ജയം. മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവില്‍ ഉയര്‍ത്തിയ 309 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 42.3 ഓവറില്‍ 245 ഓള്‍ഔട്ടാകുകയായിരുന്നു. സ്കോര്‍: ഓസ്ട്രേലിയ 49 ഓവറില്‍ ഏഴിനു 309, ഇംഗ്ളണ്ട് 42.3 ഓവറില്‍ 245ന് പുറത്ത്.

ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയയ്ക്കായി നായകന്‍ സ്റ്റീവ് സ്മിത്ത് (70), ജോര്‍ജ് ബെയ്ലി (54), ഗ്ളെന്‍ മാക്സ്വെല്‍ (49), മിച്ചല്‍ മാര്‍ഷല്‍ (64) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അഞ്ചാം വിക്കറ്റില്‍ ഷെയ്‌ന്‍ വാട്സണും(39) മിച്ചല്‍ മാര്‍ഷും (43 പന്തില്‍ 64 റണ്‍സും) ചേര്‍ന്ന് നടത്തിയ തകര്‍പ്പന്‍ അടികളാണ് മഞ്ഞപ്പടയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അവസാന പത്തോവറില്‍ 96 റണ്‍സാണ് ഓസീസ് അടിച്ചുകൂട്ടിയത്.

ഇംഗ്ളണ്ടിനായി ആരും തന്നെ മികച്ച പ്രകടനം പുറത്തെടുത്തില്ല. ജേസണ്‍ റോയിയും (31), ജെയിംസ് ടെയ്ലര്‍(43), ബെന്‍ സ്റോക്ക്സ്(10) എന്നിവര്‍ നിലയുറപ്പിക്കാതെ മടങ്ങിയതോടെ ഇംഗ്ളീഷ് ബാറ്റിംഗ് തകര്‍ന്നടിയുകയായിരുന്നു. നായകന്‍ ഇയോണ്‍ മോര്‍ഗന്‍ 85 റണ്‍സെടുത്തെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല. ഇതോടെ ആതിഥേയരുടെ പോരാട്ടം 64 റണ്‍സകലെ അവസാനിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :