അഭിറാം മനോഹർ|
Last Modified വ്യാഴം, 21 ജൂലൈ 2022 (15:25 IST)
ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ കൂട്ടത്തിൽ ആർ അശ്വിൻ്റെ പേരും ചേർത്തുപറയുന്നതിൽ തനിക്ക് വിയോജിപ്പുണ്ടെന്ന് സഞ്ജയ് മഞ്ജരേക്കർ. ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്,ന്യൂസിലൻഡ്,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ അശ്വിൻ്റെ ബൗളിങ് റെക്കോർഡ് ചൂണ്ടികാട്ടിയാണ് മഞ്ജരേക്കറുടെ വിമർശനം.
ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ കൂട്ടത്തിൽ ചിലർ അശ്വിൻ്റെ പേര് പറയാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് സംശയങ്ങളുണ്ട്. ഒന്നാമതായി സേനാ രാജ്യങ്ങളിൽ ഒരിടത്തും അശ്വിന് ഒരു അഞ്ച് വിക്കറ്റ് നേട്ടം പോലുമില്ല.ഇന്ത്യൻ പിച്ചുകളിൽ അശ്വിൻ മികച്ച നേട്ടങ്ങൾ കൊയ്യുന്നത് നാം കണ്ടിട്ടുണ്ട്. ഇന്ത്യൻ പിച്ചുകൾ അശ്വിൻ്റെ ബൗളിങ് ശൈലിക്ക് അനുകൂലമായി തയ്യാറാക്കിയതാണെന്ന് നാം മറക്കരുത്.
അശ്വിൻ ഒരു വശത്ത് വിക്കറ്റുകൾ വാരികൂട്ടുമ്പോൾ ജഡേജയും സമാനമായി കളിക്കുന്നുണ്ട്. ഇതേ ഇന്ത്യൻ പിച്ചുകളിൽ അശ്വിനേക്കാൾ നന്നായി അക്ഷർ പട്ടേൽ വിക്കറ്റ് വീഴ്ത്തുന്നതും നാം കണ്ടു. അതുകൊണ്ട് തന്നെ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ കൂട്ടത്തിൽ അശ്വിനെ പരിഗണിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.
സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.