ഫോം വീണ്ടെടുക്കണം, സിംബാബ്‌വേയ്ക്കെതിരെ ഏകദിന പരമ്പരയിൽ ഭാഗമായേക്കും

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ജൂലൈ 2022 (14:01 IST)
വിൻഡീസ് പരമ്പരയിൽ നിന്നും വിട്ടുനിൽക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോലി സിംബാബ്‌വേക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ കളിച്ചേക്കുമെന്ന് സൂചന. നേരത്തെ ഏഷ്യാകപ്പിൽ മാത്രമെ കോലി ഇനി കളിക്കുകയുള്ളു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരുന്നത്. എന്നാൽ ഏഷ്യാ കപ്പിന് മുന്നെ കോലി ഫോമിലേക്ക് തിരിച്ചെത്തണമെന്നാണ് സെലക്ടർമാരുടെ നിലപാട്.

ബാറ്റിങ് ഫോം വീണ്ടെടുക്കാൻ ദുർബലരായ സിംബാബ്‌വേക്കെതിരെ കോലിയെ ഉൾപ്പെടുത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. സീനിയർ താരങ്ങളില്ലാതെ പര്യടനത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിനെ കെഎൽ രാഹുലായിരിക്കും നയിക്കുക എന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :