ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 2 ജൂണ്‍ 2017 (21:09 IST)
ചാമ്പ്യന്‍സ് ടോഫി മത്സരങ്ങള്‍ ആരംഭിച്ചിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാമ്പില്‍ പടലപിണക്കങ്ങൾ രൂക്ഷമായ സാഹചര്യത്തില്‍ പരിശീലകനായി തുടരാൻ താൽപര്യമില്ലെന്ന് മുഖ്യ പരിശീലകൻ അനിൽ കുംബ്ലെ വ്യക്തമാക്കിയതായി എൻഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസമാണ് രാജിവയ്ക്കുന്നതിലേക്ക് കുംബ്ലെയെ നയിക്കുന്നതെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്ത.
സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി കുംബ്ലെ തുടരണമെന്ന് ആവശ്യപ്പെടുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. എന്നാല്‍, ബിസിസിഐക്ക് താല്‍പ്പര്യമില്ലാത്തതും കോഹ്ലിയുടെ ശക്തമായ എതിര്‍പ്പുമാണ് കുംബ്ലെയ്ക്ക് തിരിച്ചടിയായത്.
കുംബ്ലെ സ്ഥാനമൊഴിഞ്ഞാൽ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം മുന്‍താരം വിരേന്ദര്‍ സെവാഗിനെ പരിശീലകനായി നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയടക്കമുള്ള കളിക്കാരുമായി ചർച്ച നടത്തി. പരിശീലകൻ എന്ന നിലയിൽ അനില്‍ കുംബ്ലെ നടത്തുന്ന ഇടപെടലുകളും പ്രശ്നങ്ങളും എന്താണെന്ന് നേരിട്ട് ചോദിച്ചറിയുന്നതിനാണ് ഗാംഗുലി കളിക്കാരുമായി ചര്‍ച്ച നടത്തിയത്. പ്രശ്നങ്ങള്‍ ഗുരുതരമാകാതിരിക്കാനുള്ള കൂടിക്കാഴ്ചയാണ് അദ്ദേഹം നടത്തിയത്.
എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന നിലയിലേക്കാണ് പ്രശ്നം ഇപ്പോള്‍ നീങ്ങുന്നത്.