‘ധോണിക്ക് എന്തിനാണ് മുന്തിയ പരിഗണന, ദ്രാവിഡ് സ്വന്തം നില മറന്നു’: വെടിപൊട്ടിച്ച് രാമചന്ദ്ര ഗുഹ

ധോണിക്ക് എന്തിനാണ് മുന്തിയ പരിഗണന ?; വെടിപൊട്ടിച്ച് രാമചന്ദ്ര ഗുഹ

  Ramachandra Guha , BCCI , MS dhoni , team india , Vinod Rai , ICC , virat kohli , Guha , Anil kumble , Rahul dravid , ബിസിസിഐ , രാമചന്ദ്ര ഗുഹ , ഇന്ത്യൻ ക്രിക്കറ്റ് , ധോണി , സൂപ്പർതാര സിൻഡ്രോം , വിനോദ് റായി , ധോണി , വിനോദ് റായി
ന്യൂഡൽഹി| jibin| Last Updated: വെള്ളി, 2 ജൂണ്‍ 2017 (14:56 IST)
രാജിയുടെ കാരണം വിശദീകരിച്ച്​ ഇടക്കാല ഭരണസമിതി ചെയർമാനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ കത്തയച്ചു. ചെയർമാൻ വിനോദ് റായിക്ക് അയച്ച കത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെയും ഇന്ത്യാ എ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരെയും ഗുരുതരമായ പരാമര്‍ശമുള്ളത്.

ഇന്ത്യൻ ക്രിക്കറ്റിനെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്‌നം ‘സൂപ്പർതാര സിൻഡ്രോം’ ആണെന്നാണ് രാമചന്ദ്ര ഗുഹയുടെ കത്തിലെ പ്രധാന ഭാഗം.

ടെസ്റ്റ് ക്രിക്കറ്റിൽനിന്നും വിരമിച്ച ധോണിയെ ബിസിസിഐയുടെ കോൺട്രാക്റ്റ് പട്ടികയിൽ ഗ്രേഡ് ‘എ’യിൽ ഉൾപ്പെടുത്തിയത് എന്ത് അടിസ്ഥാനത്തിലാണ്. വൻ മൂല്യമുള്ള താരങ്ങൾക്ക്​ നൽകുന്ന അനാവശ്യ പരിഗണന തെറ്റായ സന്ദേശമാണ് നല്‍കുക എന്നും കത്തില്‍ പറയുന്നു.

ഐപിഎല്‍ മത്സരത്തിനായി ഇന്ത്യാ എ ടീമിന്റെയും ജൂനിയര്‍ ടീമിന്റെയും പരിശീലകനായ രാഹുല്‍ ദ്രാവിഡ് സ്വന്തം ഉത്തരവാദിത്വം മറന്നു. ബിസിസിഐയുടെ കരാർ കമാൻഡേറ്റർ സുനിൽ ഗവാസ്​കർ കളിക്കാരെ നിയന്ത്രിക്കുന്ന കമ്പനിയുടെ തലവനാണ്​.

അനില്‍ കുംബ്ലെയ്‌ക്ക് മികച്ച റെക്കോര്‍ഡ് ഉണ്ടായിട്ടും ചാമ്പ്യൻസ്​ ട്രോഫി മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അദ്ദേഹത്തെ പരിശീലക സ്ഥാനത്തു നിന്നും നീക്കാന്‍ നീക്കം നടന്നുവെന്നും രാമചന്ദ്ര ഗുഹ വിനോദ് റായിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന താരങ്ങള്‍ ചെറിയ പ്രതിഫലം കൈപ്പറ്റുമ്പോള്‍ അന്താരാഷ്​ട്ര കളിക്കാര്‍ കൂടുതല്‍ പണം ഉണ്ടാക്കുകയാണ്.
ഭരണസമിതിയാണ് ആഭ്യന്തര കളിക്കാരെ അവഗണിക്കുന്നതെന്നും രാമചന്ദ്ര ഗുഹ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :