ന്യൂഡൽഹി|
jibin|
Last Modified ബുധന്‍, 21 ജൂണ്‍ 2017 (08:04 IST)
ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് താൻ പരിശീലകസ്ഥാനം
രാജിവച്ചതെന്ന് അനിൽ കുംബ്ലെ. ബിസിസിഐക്ക് നല്കിയ രാജിക്കത്തിലാണ് ഇക്കാര്യം കുംബ്ലെ വ്യക്തമാക്കിയിരിക്കുന്നത്.
ടീം ഇന്ത്യയുടെ പരിശീലകനാക്കിയ ബിസിസിഐയോടും ക്രിക്കറ്റ് ഉപദേശക സമിതിയോടും നന്ദി പറഞ്ഞാണ് കുംബ്ലെ തന്റെ രാജിക്കത്ത് ആരംഭിക്കുന്നത്.
വിരാട് കോഹ്ലിയുടെ താല്‍പ്പര്യങ്ങളെ താന്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന് ഞാന്‍ തുടരുന്നത് ഇഷ്ടമല്ലെന്ന് കഴിഞ്ഞ ദിവസം
ബിസിസിഐ തന്നെ അറിയിച്ചു. ടീം സ്വന്തമാക്കി നേട്ടങ്ങളില്‍ കോഹ്ലിയോടും താരങ്ങളോറ്റും നന്ദിയുണ്ട്. രാജിവച്ചൊഴിയാന്‍ ഉചിതമായ സമയം ഇതാണെന്നും കുംബ്ലെയുടെ രാജിക്കത്തില്‍ വ്യക്തമാക്കുന്നു.
ടീമിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിന്റെ കോച്ചായി കുംബ്ലെ തുടരുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുംബ്ലെ രാജി നല്‍കിയത്.
സച്ചിന് തെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, വിവി എസ് ലക്ഷ്മണ് എന്നിവര്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയില്‍ താനും കുംബ്ലെയുമായി ഇനി ഒരുമിച്ച് പോകില്ലെന്ന് വിരാട് കോഹ്ലി സംശയമേതുമില്ലാതെ അറിയിച്ചിരുന്നു.