ടെസ്റ്റ് ക്രിക്കറ്റിലെ മോശം ബാറ്റിംങ് ശരാശരി എന്ന നാണക്കേടിന്റെ റെക്കോര്‍ഡ് രോഹിത്ത് ശര്‍മ്മയ്ക്ക്!

ഇന്ത്യയ്ക്ക് പുറത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്നാമനായി ബാറ്റിംങ്ങിനിറങ്ങി ഏറ്റവും മോശം ബാറ്റിംങ് ശരാശരിയുളള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് രോഹിത്ത് ശര്‍മ്മയ്ക്ക് സ്വന്തം

india, test cricket, rohith sharma, chetheswar poojara, murali vijay, virat kohli ഇന്ത്യ, ടെസ്റ്റ് ക്രിക്കറ്റ്, രോഹിത്ത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര, മുരളി വിജയ്, കൊഹ്ലി
സജിത്ത്| Last Modified വെള്ളി, 12 ഓഗസ്റ്റ് 2016 (09:32 IST)
ഇന്ത്യയ്ക്ക് പുറത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്നാമനായി ബാറ്റിംങ്ങിനിറങ്ങി ഏറ്റവും മോശം ബാറ്റിംങ് ശരാശരിയുളള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് രോഹിത്ത് ശര്‍മ്മയ്ക്ക് സ്വന്തം. 25.69ആണ് മൂന്നാം സ്ഥാനത്തിറങ്ങിയ രോഹിത്തിന്റെ ബാറ്റിംങ്ങ് ശരാശരി.

വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ 23 പന്തുകള്‍ നേരിട്ട രോഹിത്ത് ഒന്‍പത് റണ്‍സാണ് നേടിയത്. ടെസ്റ്റ് സ്‌പെഷലിസ്റ്റുകളായ മുരളി വിജയിനെയും ചേതേശ്വര്‍ പൂജാരയെയും പുറത്തിരുത്തിയാണ് ടെസ്റ്റ് ടീമില്‍ രോഹിത്ത് ശര്‍മ്മക്ക് അവസരം നല്‍കിയത്.

എന്നാല്‍ ഒരു ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന രീതിയില്‍ കഴിവുതെളിക്കാനുളള സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തുകയാണ് ശര്‍മ ചെയ്തത്. 16 ടെസ്റ്റുകള്‍ ഇന്ത്യക്കായി കളിച്ച രോഹിത്ത് 33.18 ശരാശരിയില്‍ 1732 റണ്‍സാണ് ഇതുവരെ നേടിയിട്ടുളളത്. രോഹിത്തിനെതിരെ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :