മുന്‍നിര തകര്‍ന്നു; രഹാനെയുടെ സെഞ്ച്വറിയില്‍ ടീം തിരിച്ചുവന്നു

 ഇന്ത്യ ഇംഗ്ളണ്ട് ടെസ്റ്റ് , ലോഡ്സ് , അജിന്‍ക്യ രഹാനെ
ലണ്ടന്‍| jibin| Last Modified വെള്ളി, 18 ജൂലൈ 2014 (10:21 IST)
ലോഡ്സിലെ പുല്ലുനിറഞ്ഞ പിച്ചിൽ നിന്ന് സ്വിംഗ് ചെയ്ത് വരുന്ന ഇംഗ്ളീഷ് പേസർമാരുടെ തീ പന്തുകൾക്ക് മുന്നിൽ ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്മാര്‍ കളി മറന്നപ്പോള്‍ വാലറ്റത്തെ കൂട്ടുപിടിച്ച് അജിന്‍ക്യ രഹാനെ പൊരുതി നേടിയ സെഞ്ച്വറിയോടെ ഇന്ത്യ കരകയറി.

മുന്‍ നിര തകര്‍ന്നടിഞ്ഞപ്പോള്‍ എട്ടാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറുമായി
(36) ചേര്‍ന്ന് രഹാനെ
(103) നേടിയ സെഞ്ച്വറിയാണ് ആദ്യ ദിനത്തിലെ പ്രത്യേകത. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെന്ന
നിലയിലാണ്. 14 റണ്‍സെടുത്ത മുഹമ്മദ് ഷമിയും 12 റണ്‍സുമായി ഇശാന്ത് ശര്‍മയുമാണ്
ക്രീസില്‍.

ടോസ് നേടിയ ഇംഗ്ളണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റ്നന്റെ തീരുമാനം ശരിവെക്കുന്ന രീതിയില്‍ പന്തെറിഞ്ഞ ഇംഗ്ളീഷ് ബൌളര്‍മാര്‍ ധോണിപ്പടയെ ഞെട്ടിക്കുകയായിരുന്നു. ശിഖര്‍ ധവാനെ തുടക്കത്തില്‍ വീഴ്ത്തി ആന്‍ഡേഴ്സനാണ് ആതിഥേയര്‍ക്ക് ബ്രേക് നല്‍കിയത്.
ഇംഗ്ളീഷ് പേസാക്രമണത്തിന് മുന്നില്‍ റണ്‍സ് കണ്ടത്തൊന്‍ ബുദ്ധിമുട്ടിയ ഇന്ത്യക്ക് ഇടവേളകളില്‍ വിക്കറ്റ് നഷ്ട്മായി കൊണ്ടിരുന്നു.

കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരന്‍ മുരളി വിജയ്യും (24), കോഹ്ലി(25)യും കൂടാരം കയറിയതോടെ മുന്‍ നിര തകരുകയായിരുന്നു. പുജാര (28) കൂടി വീണതോടെ ഇന്ത്യന്‍ പ്രതിരോധം തകര്‍ന്നു. ധോണിയും രവീന്ദ്ര ജഡേജയും വന്നതും പോയതും ഒരുമിച്ചായിരുന്നു. സ്റ്റുവര്‍ട്ട് ബിന്നിയെ (9) ആന്‍ഡേഴ്സനാണ് പുറത്താക്കിയത്. ഇതോടെ ഇന്ത്യ ഏഴിന് 145 എന്ന നിലയിലായിരുന്നു. പിന്നീടാണ് ഇന്ത്യക്ക് ആശ്വാസകരമായ കൂട്ട് കെട്ട് പിറന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :