അഭിറാം മനോഹർ|
Last Modified വ്യാഴം, 9 ഏപ്രില്‍ 2020 (12:34 IST)
ഏകദിനത്തിലെ ഏറ്റവും മികച്ച ടീമിനെ പ്രഖ്യാപിച്ച് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. അഫ്രീദി കളിച്ചിരുന്ന കാലയളവില്‍ വിവിധ ടീമുകളില്‍ കളിച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ലോക ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. ട്വിറ്റർ വഴിയാണ് അഫ്രീദി തന്റെ ലോക ഇലവനെ പ്രഖ്യാപിച്ചത്, ടീമിൽ അഞ്ച് പാകിസ്ഥാൻ താരങ്ങളും നാല് ഓസ്ട്രേലിയൻ താരങ്ങളും ഇടം നേടിയപ്പോൾ ഇന്ത്യയിൽ നിന്നും
സച്ചിൻ മാത്രമാണ് അഫ്രീദിയുടെ പട്ടികയിലുള്ളത്.
മുന്‍ പാകിസ്ഥാന്‍ താരം സയ്യിദ് അന്‍വറും ഓസ്ട്രേലിയയുടെ മുന്‍ വെടിക്കെട്ട് താരം ആദം ഗില്‍ക്രിസ്റ്റുമാണ് ടീമിലെ ഓപ്പണർമാർ.മുന്‍ പാക് താരം റഷീദ് ലത്തീഫാണ് വിക്കറ്റ് കീപ്പര്‍.
ഇരുവരേയും കൂടാതെ മുന്‍ നായകന്‍ ഇന്‍സമാമുള്‍ ഹഖ്,വസീം അക്രം
അക്തർ എന്നിവരാണ് മറ്റ് പാക് താരങ്ങൾ.ഓസ്ട്രേലിയയിൽ നിന്നും ഗിൽക്രിസ്റ്റ്,ഷെയ്‌ൻ വോൺ,മഗ്രാത്ത്,റിക്കി പോണ്ടിങ്ങ് എന്നിവരും ദക്ഷിണാഫ്രിക്കയിൽ നിന്നും ജാക് കാലിസുമാണ് ടീമിലെ മറ്റ് കളിക്കാർ