ആദ്യം ഒരു കോടി, ഇപ്പോൾ 2 വർഷത്തെ ശമ്പളം! - കൊറോണ ദുരിതത്തിൽ നിന്ന് കരകയറാൻ ഗംഭീർ നൽകുന്നത് വൻ തുക!

അനു മുരളി| Last Modified വ്യാഴം, 2 ഏപ്രില്‍ 2020 (13:30 IST)
രാജ്യത്തെ കാർന്ന് തിന്നാൻ കെൽപ്പുള്ള കൊവിഡ് 19ൽ നിന്നും രക്ഷപെടാനുള്ള തന്ത്രപ്പാടിലാണ് ഇന്ത്യൻ ജനത. ഇതിന്റെ ഭാഗമായി സർക്കാർ നിർദേശത്തെ തുടർന്ന് ജനങ്ങൾ വീട്ടിലിരിക്കുകയാണ്. വൈറസ് പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെല്ലാം ശോകമായിരിക്കുകയാണ്. ഈ അവസ്ഥയിൽ നിന്നും രാജ്യത്തെ കൈപിടിച്ചുയർത്താൻ ജനങ്ങൾക്ക് മാത്രമാണ് കഴിയുക. ഇതിന്റെ ഭാഗമായി ഒരു മാസത്തെ ശമ്പളം സർക്കാരിനു നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ കൊഴുക്കുന്നതിനിടെ ആരാധകരേയും വിമർശകരേയും ഒരുപോലെ അമ്പരപ്പിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എം പിയുമായ ഗൗതം ഗംഭീർ.

രണ്ടു വർഷത്തെ ശമ്പളമാണ് ഗംഭീർ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് നൽകുന്നതായി അറിയിച്ചിരിക്കുന്നത്. ഈ രാജ്യത്തിനായി നിങ്ങൾക്ക് എന്തു ചെയ്യാനാകും എന്ന് ജനങ്ങൾ ചോദിക്കുന്നു. എന്റെ രാജ്യത്തിനായി എനിക്കും ചിലതൊക്കെ ചെയ്യാനാകും. ഞാൻ എന്റെ രണ്ടു വർഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കു നൽകുന്നു. നിങ്ങളും മുന്നോട്ടു വരൂ എന്ന് ഗംഭീർ പറഞ്ഞു.

നേരത്തെ, തന്റെ എംപി ഫണ്ടിൽനിന്ന് ഒരു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്നതായി ഗംഭീർ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് വർഷത്തെ തന്റെ ശമ്പളം കൂടി നൽകുന്നതായി ഗംഭീർ പ്രഖ്യാപിച്ചത്. ക്രിക്കറ്റ് മേഖലയിൽ നിന്നും നിരവധി പേർ ഇതിനോടകം സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു.

തുക പ്രഖ്യാപിക്കാതെയായിരുന്നു അനുഷ്കയും വിരാട് കോഹ്ലിയു സഹായം ചെയ്തത്. 80 ലക്ഷമായിരുന്നു രോഹിത് ശർമയും ഭാര്യയും നൽകിയത്. സുരേഷ് റെയ്ന (52 ലക്ഷം), തെൻഡുൽക്കർ (50 ലക്ഷം), അജിൻക്യ രഹാനെ (10 ലക്ഷം) തുടങ്ങിയ ക്രിക്കറ്റ് താരങ്ങൾ സഹായം അറിയിച്ച് രംഗത്തെത്തുകയും ആരാധകർ അതിനെയെല്ലാം അഭിനന്ദിക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :