പരസ്യവിവാദം: ധോണി വീണ്ടും കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവ്

മുംബൈ| JOYS JOY| Last Updated: ബുധന്‍, 7 ഒക്‌ടോബര്‍ 2015 (09:02 IST)
മഹാവിഷ്‌ണുവിന്റെ വേഷത്തില്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണി വീണ്ടും കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവ്. നവംബര്‍ ഏഴിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവ്.

പരസ്യത്തില്‍ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന കേസിലാണ് ധോണി കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. ബിസിനസ് ടുഡേ മാസികയുടെ ജൂണ്‍ മൂന്ന് ലക്കത്തിന്റെ കവര്‍പേജില്‍ ആയിരുന്നു മഹാവിഷ്ണുവേഷത്തില്‍ ധോണി പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്.

ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലുള്ള അഡീഷണല്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി ജഡ്ജി ബൊജപ്പയാണ് വീണ്ടും സമന്‍സ് പുറപ്പെടുവിച്ചത്. വിശ്വഹിന്ദു പരിഷത് ജില്ലാ വൈസ് പ്രസിഡന്റ് വൈ ശ്യാം സുന്ദര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വീണ്ടും കോടതിയില്‍ ഹാജരകാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

പരസ്യത്തിലെ ധോണിയുടെ വേഷം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :