ഡിവില്ലിയേഴ്‌സ് വിക്കറ്റ് കീപ്പറുടെ റോളിലേക്ക് തിരിച്ചെത്തുന്നു

എബി ഡിവില്ലിയേഴ്‌സ് , ദക്ഷിണാഫ്രിക്ക , ട്വന്‍റി20 , ക്രിക്കറ്റ് , ക്വിന്റണ്‍ ഡി കോക്ക്
ദക്ഷിണാഫ്രിക്ക| jibin| Last Modified വെള്ളി, 11 ഡിസം‌ബര്‍ 2015 (10:30 IST)
നീണ്ട ഇടവേളയ്‌ക്ക് ശേഷം എബി ഡിവില്ലിയേഴ്‌സ് വിക്കറ്റ് കീപ്പറുടെ റോളിലേക്ക് തിരിച്ചെത്തുന്നു. സ്‌ഥിരം കീപ്പര്‍മാരായ ക്വിന്റണ്‍ ഡി കോക്ക്, ഡെയിന്‍ വിലാസ് എന്നിവര്‍ക്ക് പരുക്കേറ്റതോടേയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ കീപ്പര്‍ ജോലിയിലേക്ക് എബി മടങ്ങിയെത്തിയത്. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കാകും ആധുനിക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാന്‍ കീപ്പറാകുക.

കടുത്ത പുറം വേദന അലട്ടുന്നതിനാല്‍ വിക്കറ്റ് കീപ്പറാകുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് എബി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഡെയിന്‍ വിലാസ്, ഡി കോക്ക് എന്നിവരായിരുന്നു ഈ ഉത്തരവാദിത്വം നടത്തിയിരുന്നത്. പുറം വേദനയുള്ളതിനാല്‍ ട്വന്‍റി20യില്‍ മാത്രമാകും എബി കീപ്പറാകുകയെന്ന് കുട്ടി ക്രിക്കറ്റിലെ ദക്ഷിണാഫ്രിക്കയുടെ നായകനായ ഡു പ്ലെസിസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. 103 ടെസ്റ്റുകള്‍ നീളുന്ന നാളിതുവരെയുള്ള ടെസ്റ്റ് കരിയറില്‍ 23 തവണ മാത്രമാണ് എബി വിക്കറ്റ് കീപ്പറായിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :