ജൊഹന്നസ്‌ബര്‍ഗ്|
Last Modified തിങ്കള്‍, 18 മാര്‍ച്ച് 2019 (09:27 IST)
ഈ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കപ്പുയര്‍ത്താന്‍ കരുത്തുള്ള ടീമുകളില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് മുന്നിലെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ഡി ഡിവില്ലിയേഴ്‌സ്.
അഞ്ച് ലോകകപ്പുകള്‍ നേടിയ ഓസ്‌ട്രേലിയയും രണ്ട് വര്‍ഷം മുമ്പ്
ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയ പാകിസ്ഥാനും ലോകകപ്പില്‍ മുന്‍ നിരയിലുണ്ട്. ഈ നാലും ടീമുകള്‍ക്കാണ് സാധ്യത കൂടുതല്‍.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിരാട് കോഹ്‌ലി ലോകകപ്പില്‍ എതിരാളികള്‍ക്ക് തലവേദനയാകുമെന്നും ആരാധകരുടെ ഇഷ്‌ടതാരമായ ഡിവില്ലിയേഴ്‌സ് പറഞ്ഞു.
നിരവധി മാച്ച് വിന്നിംഗ് താരങ്ങളുള്ള ദക്ഷിണാഫ്രിക്കയ്‌ക്കും ഇത്തവണാ സാധ്യതയുണ്ട്. എന്നാല്‍ ലോകകപ്പ് ഞങ്ങള്‍ക്ക് ഇത്തവണയും അന്യമായിരിക്കും. മൂന്ന് ലോകകപ്പുകളില്‍ കളിക്കാനുള്ള ഭാഗ്യം ലഭിച്ചു. ലോകകപ്പ് മത്സരങ്ങള്‍ അതികഠിനമാണെന്ന് എനിക്കറിയാമെന്നും എ ബി വ്യക്തമാക്കി.