ന്യൂസിലൻഡിലെ പള്ളിയിൽ വെടിവെയ്പ്പ്; ബംഗ്ലദേശ് ക്രിക്കറ്റ് താരങ്ങൾക്ക് പരുക്കില്ലെന്ന് ക്രിക്കറ്റ് ബോർഡ്

ന്യൂസിലൻഡിലെ പള്ളിയിൽ വെടിവെയ്പ്പ്, നിരവധി പേർ കൊല്ലപ്പെട്ടു; ബംഗ്ലദേശ് ക്രിക്കറ്റ് താരങ്ങൾ പരിക്കേൽക്കാതെ രക്ഷപെട്ടു

Last Modified വെള്ളി, 15 മാര്‍ച്ച് 2019 (10:20 IST)
ന്യൂസിലൻഡിലെ മുസ്ലിം പള്ളിയിൽ ജനങ്ങൾക്ക് നേരെയുണ്ടായ വെടിവെയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. സിറ്റി ഓഫ് ക്രൈസ്റ്റ്ചർച്ചിലെ തിരക്കേറിയ പള്ളിയിലാണ് അക്രമണം ഉണ്ടായത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് എത്തിയവർക്ക് നേരെ ആയുധധാരിയായ അക്രമി വെടിയുതിർക്കുകയായിരുന്നു.

സൈനികരുടെ വേഷത്തിലാണ് ആയുധധാരി എത്തിയത്. നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരും അനവധിയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിവെയ്പ്പ് കഴിഞ്ഞ് അക്രമി രക്ഷപ്പെട്ടു. അക്രമിക്കായുള്ള അന്വേഷണം ശക്തമാക്കി പൊലീസ്.

അതേസമയം, ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കെത്തിയ ബംഗ്ലദേശ് ക്രിക്കറ്റ് ടീം അംഗങ്ങൾ വെടിവയ്പ്പ് നടത്തിയ പള്ളിക്ക് സമീപമുണ്ടായിരുന്നു. ക്രിക്കറ്റ് താരങ്ങൾ പള്ളിയിലേക്ക് പ്രവേശിക്കാനൊരുങ്ങിയപ്പോഴാണ് അകത്ത് വെടി ശബ്ദം കേട്ടതെന്നും അതിനാൽ പെട്ടന്ന് തന്നെ പരുക്കുകളൊന്നും ഏൽക്കാതെ രക്ഷപെടാൻ സാധിച്ചുവെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് വക്താവ് ജലാൽ യൂനുസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :