അടി തുടങ്ങിയിട്ടേയുള്ളു, കാണാന്‍ പലതും ബാക്കിയാണ്: ഡിവില്ലിയേഴ്‌സ്

   എബി ഡിവില്ലിയേഴ്‌സ് , ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് , വിരാട് കോഹ്‌ലി
മുംബൈ| jibin| Last Modified ചൊവ്വ, 12 മെയ് 2015 (09:29 IST)
ആദ്യ മൂന്ന്‌ സ്‌ഥാനങ്ങളില്‍ ബാറ്റ്‌ ചെയ്യുന്നതാണ്‌ തനിക്ക്‌ ഏറെ താല്‍പ്പര്യമെന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സ്. മുംബൈ ഇന്ത്യന്‍സിനെതിരെ നടത്തിയ പ്രകടനം കരിയറിലെ മികച്ച ഇന്നിംഗ്‌സായിരുന്നില്ല. ഇതിലും മികച്ച പ്രകടനം തനിക്ക്‌ കാഴ്‌ചവയ്‌ക്കാനുണ്ടെന്നും എ ബി പറഞ്ഞു.

മുംബൈക്ക്‌ എതിരെ 59 പന്തുകളില്‍ പുറത്താകാതെ 133 റണ്‍സെടുത്തിരുന്നു, ഇതിലും മികച്ച പ്രകടനം നടത്താനാണ് എന്നും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഡിവില്ലിയേഴ്‌സ് പറഞ്ഞു. വണ്‍ഡൗണായി ക്രീസിലെത്തിയ താരം ആറ്‌ മത്സരങ്ങളില്‍ നിന്നും 327 റണ്‍സാണ്‌ നേടിയിരിക്കുന്നത്‌.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയ താരം ആദ്യ മത്സരങ്ങളില്‍ നാല്‌, അഞ്ച്‌ സ്‌ഥാനങ്ങളിലാണ്‌ ബാറ്റ്‌ ചെയ്‌തിരുന്ന ഡിവില്ലിയേഴ്‌സിനെ നായകന്‍ വിരാട് കോഹ്‌ലി മൂന്നാമനായി ക്രീസിലിറക്കുകയായിരുന്നു. സ്വന്തം ടീമായ
ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ബാറ്റിംഗ്‌ ഓര്‍ഡറിലെ മധ്യത്തിലാണ്‌ താരം ബാറ്റ്‌ ചെയ്യാന്‍ ഇറങ്ങുന്നത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :