അനുഷ്‌കയെ കൂട്ടാതെ ലംബോര്‍ഗിനിയില്‍ കൊഹ്‌ലി

  ലംബോര്‍ഗിനി ഗല്ലാര്‍ഡോ , വിരാട് കോഹ്‌ലി , ക്രിസ്‌ ഗെയില്‍ , സീന്‍ അബോട്ട്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (11:56 IST)
ഇന്ത്യന്‍ ഉപനായകനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനുമായ വിരാട് കോഹ്‌ലിയുടെ സൂപ്പര്‍ കാറുകളോടുള്ള പ്രേമം തുടരുകയാണ്. ഐപിഎല്‍ ആവേശത്തിന്റെ നാളുകളാണെങ്കിലും സ്വന്തം നഗരമായ ഡല്‍ഹിയിലെത്തിയ അദ്ദേഹം തന്റെ പുതിയ ലംബോര്‍ഗിനി ഗല്ലാര്‍ഡോ കാറില്‍ കുതിച്ചുപാഞ്ഞു. ആര്‍സിബി കളിക്കാരനും ഓസീസ്‌ താരവുമായ സീന്‍ അബോട്ടിനൊപ്പമാണ്‌ കോഹ്ലി തന്റെ പുതിയ ലംബോര്‍ഗിനിയില്‍ ഡല്‍ഹി ചുറ്റിയത്‌. കഴിഞ്ഞദിവസം ഡെയര്‍ഡെവിള്‍സിനെതിരായ മല്‍സരത്തിന് തൊട്ടുമുമ്പാണ് ഇരുവരും നഗരക്കാഴ്‌ചകള്‍ കാണാനിറങ്ങിയത്.

സീന്‍ ആബോട്ടാണ് തങ്ങള്‍ ലംബോര്‍ഗിനയില്‍ ഇരിക്കുന്നത് സെല്‍ഫിയെടുത്ത് ട്വിറ്ററില്‍ പോസ്റ്റുചെയ്‌തത്. ട്വിറ്റര്‍ പോസ്റ്റില്‍ ലംബോര്‍ഗിനി, കൊഹ്‌ലിയുടെ പുതിയ കളിപ്പാട്ടമാണെന്നാണ് ആബോട്ട് വിശേഷിപ്പിച്ചിരിക്കുന്നത്. മുമ്പ്‌ 2013ല്‍ തന്റെ ഓഡി ആര്‍ ‍8ല്‍ കോഹ്ലി റൈഡിനിറങ്ങിയിരുന്നു. അന്ന്‌ സഹതാരമായ ക്രിസ്‌ ഗെയിലാണ്‌ താരത്തിനൊപ്പം ഉണ്ടായിരുന്നത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :