ധോണിക്കും അയര്‍ലന്‍ഡിനെ പേടി; തലപുകച്ച് ടീം ഇന്ത്യ

 പാകിസ്ഥാന്‍ ഇന്ത്യ ക്രിക്കറ്റ് , മഹേന്ദ്ര സിംഗ് ധോണി , അയര്‍ലന്‍ഡ്
സിഡ്‌നി| jibin| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (18:12 IST)
പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം നേടിയെങ്കിലും ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ടെന്‍ഷന്‍ മാറുന്നില്ല. മുന്‍ ചാമ്പ്യന്മാരായ വെസ്‌റ്റ് ഇന്‍ഡീസിനെ അയര്‍ലന്‍ഡ് പരാജയപ്പെടുത്തിയതാണ് മഹിയെ വിഷമത്തിലാക്കുന്നത്.

പൂള്‍ ബിയില്‍ അണിനിരക്കുന്ന ഇന്ത്യ, വെസ്‌റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, യുഎഇ എന്നീ ടീമുകളാണ് ഉള്ളത്. ആദ്യ കളിയില്‍ പാകിസ്ഥാനെ പൊട്ടിച്ചെങ്കിലും ദക്ഷിണാഫ്രിക്ക ഭീഷണിയാണെന്നതില്‍ സംശയമില്ല. എന്നാല്‍ അയര്‍ലന്‍ഡ് ഇത്തവണയും കരുത്ത് കാട്ടുന്നതാണ് ധോണിയെ വിഷമത്തിലാക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് ബൌളിംഗ് ശൈലി മനപാഠമാണെങ്കിലും അയര്‍ലന്‍ഡിനെതിരെ മത്സരപരിചയം ഇല്ലാത്തതാണ് അദ്ദേഹത്തെ വലയ്ക്കുന്നത്.

പാകിസ്ഥാനെതിരെ മികച്ച ടോട്ടല്‍ നേടിയിട്ടും തുടക്കത്തില്‍ കളി കൈവിട്ടു പോയിരുന്നു. ഇന്ത്യന്‍ ബോളര്‍മാര്‍ എക്‍സ്‌ട്രാ റണ്ണുകളും ബൌണ്ടറികളും ഇഷ്‌ടം പോലെ നല്‍കുകയായിരുന്നു. ബോളിംഗിലെ ഈ താളപ്പിഴവുകള്‍ മാര്‍ച്ച് പത്തിന് നടക്കുന്ന ഇന്ത്യ-അയര്‍ലന്‍ഡ് മത്സരത്തില്‍ ഇന്ത്യക്ക് വിനയാകുമെന്ന് ധോണിക്ക് അറിയാം. വിന്‍ഡീസ് ബോളര്‍മാരെ സമര്‍ദ്ദമായി നേരിട്ട അയര്‍ലന്‍ഡ് റണ്‍റേറ്റ് താഴാതെ കളിച്ചത് ഇന്ത്യക്ക് ഭീഷണിയാണ്. വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്നതില്‍ മിടുക്കരാണ് അയര്‍ലന്‍ഡ്, ഈ സാഹചര്യത്തില്‍ അശ്വിന് നേരത്തെ പന്ത് ഏല്‍പ്പിക്കാനുള്ള സാധ്യതയും തള്ളിക്കളായാന്‍ സാധ്യമല്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :