യുവരാജിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനു പിന്നില്‍ ധോണിയെന്ന് യുവരാജിന്റെ പിതാവ്

മുംബൈ| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2015 (15:21 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെ വിമര്‍ശിച്ച് യുവരാജ് സിംഗിന്റെ പിതാവ് യോഗ് രാജ് സിംഗ്. ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ യുവരാജിനെ ഉള്‍പ്പെടുത്താത്തതിനു കാരണം ധോണിയാണെന്ന് യോഗ് രാജ് സിംഗ് ആരോപിച്ചു. ധോണിക്ക് യുവരാജുമായുള്ള പ്രശ്നങ്ങളെന്തെന്ന് അറിയില്ലെന്നും തന്റെ മകന്‍ കാന്‍സറുമായി മല്ലടിച്ചപ്പോള്‍പോലും രാജ്യത്തിനുവേണ്ടി കളിച്ചയാളാണെന്നും അദ്ദേഹം പറഞ്ഞു.

രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും യുവരാ‍ജിന് ലോകകപ്പ് ടീമില്‍ ഇടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ യുവരാജ് സിംഗിനെ 16 കോടിരൂപയ്ക്കാണ്
ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞതവണ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് യുവരാജിനെ വാങ്ങിയത് 14 കോടി രൂപയ്ക്ക് ആയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :