വീരാട് കോഹ്‌ലിക്കെതിരെ ഗുരുതര ആരോപണം!

ഞായര്‍, 5 നവം‌ബര്‍ 2017 (15:11 IST)

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വീരാട് കോഹ്‌ലിക്കെതിരെ ഗുരുതര ആരോപണം. ന്യൂസിലെൻഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനിടെ കോഹ്ലി വയർലസ് സംവിധാനം ഉപയോഗിച്ചതാണ് വിവാദമാകുന്നത്.
 
ശിഖർ ധവാനും രോഹിത് ശർമയും ക്രീസിൽ നിൽക്കുന്ന സമയത്താണ് കോഹ്‌ലി വയർലസ് ഉപയോഗിച്ചത്. കോഹ്ലി ഐ സി സി ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ച് നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു.
 
എന്നാൽ, താരങ്ങൾക്കും ഒഫീഷ്യലുകൾക്കും വയർലസ് ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് ഐ സി സി വ്യക്തമാക്കി. വയർലസ് ഉപയോഗിക്കാൻ കോഹ്ലി അനുവാദം വാങ്ങിയിരുന്നുവെന്നും ഐ സി സി വ്യക്തമാക്കുന്നു. ഡ്രസിംഗ് റൂമിലും കളി സ്ഥലത്തും വയർലസ് ഉപയോഗിക്കാൻ പാടില്ലെന്ന നിയമം ഉള്ളതിനാലാണ് വിഷയം വിവാദമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ട്വിന്റി 20 ക്രിക്കറ്റ്; കിവീസിനു മുന്നിൽ അടിപതറി ഇന്ത്യ, കോഹ്‌ലി പടയ്ക്ക് 40 റൺസ് തോ‌ൽവി

ന്യൂസിലെൻഡിനെതിരായ രണ്ടാം ട്വിന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയമായ തോൽവി. ...

news

‘അന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു, ക്യാമറയില്‍ പെടാതിരിക്കാന്‍ നിലത്തേക്ക് മാത്രം നോക്കി’; വെളിപ്പെടുത്തലുമായി ധോണി

ആ സമയം എനിക്ക് വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. നിയന്ത്രണം വിട്ട ഞാന്‍ ...

news

ബുദ്ധിയും വെളിവുമില്ലാത്ത വ്യക്തിയായിരുന്നു ഞാന്‍, എല്ലാം മാറ്റിമറിച്ചത് അവളാണ് - കോഹ്‌ലി

എന്റെ സ്വഭാവ രൂപീകരണത്തില്‍ വരെ ശ്രദ്ധകാണിക്കുന്നുണ്ട്. മറ്റുള്ളവരോട് നല്ല രീതിയില്‍ ...

news

എട്ട് ക്യാപ്റ്റന്മരുടെ കീഴില്‍ കളിച്ച നെഹ്‌റ പറയുന്നു, ആരാണ് ഇന്ത്യയുടെ കരുത്തനായ സൂപ്പര്‍ നായകനെന്ന്

അന്നത്തെ യുവതാരങ്ങളെ പ്രചോദിപ്പിക്കാന്‍ ദാദയ്‌ക്ക് അസാധ്യമായ മിടുക്കുണ്ടായിരുന്നു. ...

Widgets Magazine