പോര്‍ട്ട് ഓഫ് സ്പെയിന്|
സജിത്ത്|
Last Modified തിങ്കള്‍, 26 ജൂണ്‍ 2017 (09:33 IST)
വിന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. മഴമൂലം 43 ഓവറായി ചുരുക്കിയ മല്‍സരത്തില്‍ 105 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.
104 പന്തില്‍ 10 ബൗണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പെടെ 103 റണ്‍സെടുത്ത അജിന്‍ക്യ രഹാനയാണ് കളിയിലെ താരം. സ്കോര്‍:
ഇന്ത്യ 310/5, വെസ്റ്റ് ഇന്‍ഡീസ് 205/10
66 പന്തില്‍ 87 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. യുവരാജ് സിങ് 14ഉം ഹാര്‍ദിക് പാണ്ഡ്യ നാലും റണ്‍സെടുത്ത് പുറത്തായി. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്കോറിനെതിരെ പോരാടാനുറച്ച വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തില്‍ തന്നെ അടിപതറി. 88 പന്തില്‍ നിന്നും 81 റണ്‍സ് നേടിയ ഷാല്‍ ഹോപ്പ് മാത്രമാണ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയത്.