പൊലീസുകാരനെതിരെ തെറ്റായ ആരോപണം; യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

നിന്റെ കേസിലെ പ്രതികളെ ഞാന്‍ പിടികൂടാം; പക്ഷേ നീ എനിക്ക് വഴങ്ങണം; പൊലീസുകാരനെതിരെ യുവതി പറഞ്ഞത് സത്യമോ?

Aiswarya| Last Modified ശനി, 24 ജൂണ്‍ 2017 (16:17 IST)
പൊലീസുകാരനെതിരെ തെറ്റായ ആരോപണം ഉന്നയിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനകേസില്‍ പ്രതികളെ പിടികൂടണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പൊലീസുകാരന്‍ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞിരുന്നു.

എന്നാല്‍ ഈ ആരോപണം തികച്ചും തെറ്റാണെന്ന് തെളിഞ്ഞു. സംഭവമായി ബന്ധപ്പെട്ട് യുവതിയെ വഞ്ചനാക്കുറ്റത്തിന് പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു ദിവസം മുന്‍പാണ് കൂട്ടബലാത്സംഗത്തിനിരയായ യുവതി പൊലീസുകാരനെതിരെ പരാതിയുമായി വന്നത്.

അതിന് തെളിവായി പൊലിസുകാരനുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ സിഡിയും കൊണ്ട് വന്നിരുന്നു. എന്നാല്‍ ആ സിഡിയില്‍ ഉള്ളത് യുവതിയുടെ സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണമാണെന്ന് പൊലീസ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :