ധോണിയുടെ ആ വാക്കുകളാണ് കളിയില്‍ ജയമൊരുക്കിയത് !

ചെന്നൈ, വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (10:14 IST)

 
ക്യാപ്റ്റന്‍ സ്ഥാനത്തില്ലെങ്കിലും എംഎസ് ധോണി തന്നെയാണ് ഇപ്പോഴും ഇന്ത്യയുടെ ഫീല്‍ഡിങ്ങും ബൗളിങ്ങും നിയന്ത്രിക്കുന്നതെന്ന വാര്‍ത്തയുണ്ടായിരുന്നു. ഗ്രൗണ്ടില്‍ ധോണി കോലിക്ക് നിര്‍ദ്ദേശം കൊടുക്കുന്നത് പ്രേക്ഷകര്‍ നേരിട്ട് കാണുകയും അത് വാര്‍ത്തയാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബൗളര്‍മാര്‍ക്ക് ധോണി നിര്‍ദ്ദേശം കൊടുക്കുന്നതിന്റെ ഓഡിയോയും പുറത്തുവന്നു.
 
ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവ സ്പിന്നര്‍മാരുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്ക്ക് ജയമൊരുക്കാന്‍ കാരണമായത്. സ്പിന്നര്‍മാരോട് ഏതൊക്കെ രീതിയില്‍ പന്തെറിയണമെന്ന് നിര്‍ദ്ദേശിച്ചത് ധോണിയും. 
 
ബൗളിങ് മികവുണ്ടെങ്കിലും അനുഭവ സമ്പത്ത് കുറഞ്ഞ കുല്‍ദീപ് യാദവും യുവേന്ദ്ര ചാഹലും ധോണിയുടെ നിര്‍ദ്ദേശം നടപ്പാക്കി 5 വിക്കറ്റുകള്‍ എടുത്തു. പന്ത് മാറ്റിയെറിയണമെന്നും ഓഫ് സ്റ്റമ്പിന് പുറത്തുകൂടി എറിയണമെന്നും ധോണി ആവര്‍ത്തിച്ച് പറയുന്നത് പുറത്തുവന്ന ഓഡിയോയില്‍ കേള്‍ക്കാം. ധോണി പിന്നീട് കുല്‍ദീപിന്റെ അടുത്തുവന്ന് നിര്‍ദ്ദേശം ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
 
ധോണിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞ യുവേന്ദ്ര ചാഹല്‍ മാക്‌സ് വെലിനെ പുറത്താക്കുകയും ചെയ്തു. ധോണിയുടെ നിര്‍ദ്ദേശങ്ങള്‍ ഏറെ ഗുണം ചെയ്തതായി കളിക്കുശേഷം സ്പിന്നര്‍മാര്‍ വെളിപ്പെടുത്തുകയുമുണ്ടായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ചെന്നൈ ധോണി ക്രിക്കറ്റ് ഓസ്‌ട്രേലിയ India Chennai Cricket Ms Dhoni

ക്രിക്കറ്റ്‌

news

ധോണിയുടെ മിന്നുന്ന പ്രകടനത്തിന് പിന്നില്‍ അയാള്‍ മാത്രം ? മുന്‍ നായകന്‍ വ്യക്തമാക്കുന്നു

മുന്‍ ഇന്ത്യന്‍ നായകന്‍ എം‌എസ് ധോണിയുടെ നിലവിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നില്‍ വിരാട് ...

news

വിരാട് കോഹ്ലി സ്വവര്‍ഗാനുരാഗിയോ ? പൊലീസിന്റെ ആ വാക്കുകള്‍ സൂചിപ്പിക്കുന്നതെന്ത് ?

വിരാട് കോഹ്ലിക്ക് അപ്രതീക്ഷിതമായി ലഭിച്ച ഒരു വിവാഹ വാഗ്ദാനമാണ് ഇപ്പോള്‍ സോഷ്യല്‍ ...

news

തന്റെ റണ്ണൗട്ടിന് വഴിയൊരുക്കിയ കേദാറിനെ ‘കണ്ണുരിട്ടി പേടിപ്പിച്ച്’ ധോണി; അമ്പരന്ന് കായികലോകം - വീഡിയോ

ഓസീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ചെന്നൈയിലെ ആരാധകരുടെ ആരവങ്ങള്‍ക്ക് നടുവിലൂടെ അഞ്ചാമനായി ...

news

ധോണിയുമായി ബന്ധമുണ്ടായിരുന്നോ ?, വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നോ ? - വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന ...