Widgets Magazine Widgets Magazine

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ജഡേജ, കുതിച്ചു കയറി ധവാന്‍

ദുബായ്, ബുധന്‍, 2 ഓഗസ്റ്റ് 2017 (10:19 IST)

Widgets Magazine
Chetheswar Pujara ,  ICC Ranking ,  R Aswin ,  Ravindra Jadeja , ഐസിസി ടെസ്റ്റ് റാങ്കിങ്ങ് , രവീന്ദ്ര ജഡേജ , രവിചന്ദ്ര അശ്വിന്‍ ,  ചേതേശ്വര്‍ പുജാര

ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ നാലു വിക്കറ്റ് പ്രകടനത്തോടെ ലങ്കയുടെ രംഗന ഹെറാത്തിനെ പിന്തള്ളി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന രവിചന്ദ്ര അശ്വിന്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.   
 
ജഡേജ 897 പോയിന്റ് നേടിയപ്പോള്‍, അശ്വിന്‍ 849 പോയിന്റുകള്‍ സ്വന്തമാക്കി. അതേസമയം, ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ചേതേശ്വര്‍ പുജാര നാലാം സ്ഥാനത്തും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്തും ഇടം പിടിച്ചു. ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഈ പട്ടികയില്‍ ഒന്നാമത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്‍.
 
ലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തിലൂടെ, ഓപ്പണര്‍ ശിഖര്‍ ധവാന്‍ റാങ്കിംഗില്‍ വന്‍ കുതിപ്പ് നടത്തി. 21 പോയിന്റ് മെച്ചപ്പെടുത്തിയ ധവാന്‍ 39 ആം സ്ഥാനത്താണ് ഇപ്പോള്‍. ഓള്‍റൗണ്ടര്‍മാരുടെപട്ടികയില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സനാണ് ഒന്നാമത്. രവീന്ദ്ര ജഡേജ, അശ്വിന്‍ എന്നിവരാണ് ഈ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടം നേടിയിട്ടുള്ളത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

അനന്തപുരിയിലേക്ക് ക്രിക്കറ്റും; തിരുവനന്തപുരത്ത് ടീം ഇന്ത്യയുടെ ട്വന്റി- 20 മത്സരം പ്രഖ്യാപിച്ചു

കൊച്ചിക്ക് പുറമേ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ...

news

ധോണിയോ, കോഹ്‌ലിയോ കേമന്‍ ?; സച്ചിനു പോലും നല്‍കാന്‍ സാധിക്കാത്ത ചോദ്യത്തിന് മറുപടിയുമായി രവി ശാസ്‌ത്രി രംഗത്ത്

മഹേന്ദ്ര സിംഗ് ധോണിയാണോ വിരാട് കോഹ്‌ലിയാണോ കേമന്‍ എന്ന ചോദ്യത്തിന് മറുപടിയുമായി ഇന്ത്യൻ ...

news

നീണ്ട 79 വര്‍ഷം, മോയിന്‍ അലി കുറിച്ചത് ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ്

ഇംഗ്ലണ്ട് സ്‌പിന്നര്‍ മോയിന്‍ അലിക്ക് ചരിത്ര നേട്ടം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ...

news

പാണ്ഡ്യ - ഇന്ത്യയുടെ ബെന്‍ സ്റ്റോക്സ്! പറയുന്നത് സാക്ഷാല്‍ കോഹ്ലി

നിലവില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും വിലപിടിപ്പുള്ള ഓള്‍റൌണ്ടര്‍ ബെന്‍ സ്റ്റോക്സ് ആണെന്നത് ...

Widgets Magazine Widgets Magazine