ട്വന്റി20 റാങ്കിങ്ങ്: റെക്കോര്‍ഡ് നേട്ടത്തോടെ ബുമ്ര; വിട്ടുകൊടുക്കാതെ കോഹ്ലി !

റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്കാണ് ഇപ്പോള്‍ ബുമ്ര ഉയര്‍ന്നിരിക്കുന്നത്

ICC RANKING, DUBAI, JASPRITH BUMRAH, VIRAT KOHLI, ഐസി‌സി ട്വന്റി20, ജസ്പ്രിത് ബുമ്ര, വിരാട് കോഹ്‌ലി
ദുബായ്| സജിത്ത്| Last Modified ബുധന്‍, 28 ജൂണ്‍ 2017 (14:05 IST)
ഐസി‌സി ട്വന്റി20 റാങ്കിങ്ങിൽ തകര്‍പ്പന്‍ നേട്ടത്തോടെ ഇന്ത്യൻ പേസ് ബോളർ ജസ്പ്രിത് ബുമ്ര. റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്കാണ് ഇപ്പോള്‍ ബുമ്ര ഉയര്‍ന്നിരിക്കുന്നത്. അതേസമയം, ചാംപ്യൻസ് ട്രോഫി കിരീടം നേടിയ പാക്കിസ്ഥാൻ ടീമിലെ അംഗമായ ഇമാദ് വാസിം ട്വന്റി20 ബോളർമാരിൽ ഒന്നാം സ്ഥാനത്തേക്കെത്തി.

ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്നെയാണ് ഒന്നാം സ്ഥാനത്ത്. ബംഗ്ലദേശിന്റെ ഷക്കിബ് അൽ ഹസൻ നേതൃത്വം കൊടുക്കുന്ന ഓൾറൗണ്ടർമാരുടെ പട്ടികയിൽ ആദ്യ മൂന്നു സ്ഥാനക്കാർക്കു മാറ്റമില്ല. ബാറ്റിങ്ങ് പട്ടികയില്‍ ഓസ്ട്രേലിയയുടെ ആരോൺ ഫിഞ്ച്, ന്യൂസീലൻഡിന്റെ കെയ്ൻ വില്യംസൺ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :