അവരെ അവഗണിക്കാതിരുന്നതിനു കോഹ്‌ലിക്കൊരു ബിഗ് സല്യൂട്ട്! - വീഡിയോ കാണാം

വ്യാഴം, 9 നവം‌ബര്‍ 2017 (11:10 IST)

Widgets Magazine

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ആരാധകരുടെ സ്നേഹം ആവോളം അറിഞ്ഞാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മടങ്ങിയത്. മഴയത്തും കളികാണാൻ കാത്തിരുന്ന ആരാധകർ തന്നെ വിസ്മയിപ്പിക്കുന്നുവെന്ന് ടീം ക്യാപ്റ്റൻ വീരാട് കോഹ്ലി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 
 
ഇപ്പോഴിതാ, കോഹ്ലിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ താനടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ കാണാനെത്തിയ ഒരു കൂട്ടം ഭിന്നശേഷിക്കാരായ കുട്ടികളെ അവഗണിക്കാതെ അവരോടൊപ്പം ചേർന്ന് നിന്ന് ഫോട്ടോയെടുക്കുകയും ഓട്ടോഗ്രാഫ് നൽകുകയും ചെയ്ത കോഹ്ലിയുടെ വീഡീയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
 
കനത്ത പൊലീസ് സുരക്ഷയ്ക്കിടയിലും ഇന്ത്യൻ താരങ്ങളെ വരവേൽക്കാനായി ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘം കാത്തുനിന്നിരുന്നു. ഇന്ത്യൻ ടീം കോച്ച് രവിശാസ്ത്രിയാണ് വാഹനത്തിൽനിന്നും ആദ്യം പുറത്തേക്കെത്തിയത്. അദ്ദേഹം കുട്ടികളെ ശ്രദ്ധിക്കാതെ പെട്ടെന്ന് കടന്നുപോയി. 
 
എന്നാൽ, പിന്നാലെയെത്തിയ കോഹ്ലി അവരെ കണ്ടതും നിന്നു. അതിൽ ഒരു കുട്ടി കോഹ്‌ലിയുടെ ഓട്ടോഗ്രാഫിനായി കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. കോഹ്‌ലി ഉടൻതന്നെ ഓട്ടോഗ്രാഫ് നൽകി. അതിനുശേഷം മറ്റൊരു കുട്ടിയുടെ കൈയ്യിൽ ഉണ്ടായിരുന്ന ബ്രൗഷർ വാങ്ങി അതിൽ ഓട്ടോഗ്രാഫ് കൊടുത്തു. അതിനുശേഷം അവിടെയുണ്ടായിരുന്ന കുട്ടികൾക്കെല്ലാം കൈ കൊടുത്തു. കുട്ടികൾക്കൊപ്പം നിന്ന് സെൽഫിയെടുത്തു. ഇതിനൊക്കെ ശേഷമാണ് കോഹ്ലി തിരികെ പോയത്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വീരാട് കോഹ്ലി ക്രിക്കറ്റ് Cricket Kerala - കേരളം Virat Kohli

Widgets Magazine

ക്രിക്കറ്റ്‌

news

വിരാടിന്റെ ഗോഡ്‌ഫാദര്‍ ധോണി തന്നെ; തിരുവനന്തപുരത്തെ ഈ വീഡിയോ അതിനുള്ള തെളിവ്

ഫോമിന്റെ പേരില്‍ ആരോപണം നേരിടുന്ന മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ത്യന്‍ ...

news

ധോണിയെ പറഞ്ഞാല്‍ ക്യാപ്‌റ്റന് പിടിക്കില്ല; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി കോഹ്‌ലി

പൂര്‍ണ്ണ പിന്തുണയുള്ള താരാമാണ് ധോണി. ജനങ്ങളുടെ വൈകാരികത കലര്‍ന്ന അഭിപ്രായങ്ങള്‍ക്ക് ...

news

മഴയേയും കിവികളേയും തോല്‍പ്പിച്ചു; ത്രസിപ്പിക്കുന്ന ജയത്തോടെ പരമ്പര സ്വന്തമാക്കി കോഹ്‌ലിപ്പട

മൂന്നാം ട്വന്‍റി 20യില്‍ ത്രസിപ്പിക്കുന്ന ജയവുമായി കോഹ്ലിപ്പട. ആവേശകരമായ മത്സരത്തില്‍ ആറ് ...

news

ധോണിയെക്കുറിച്ച് ടീം മാനേജ്‌മെന്റ് ചിന്തിക്കേണ്ട സമയമായിരിക്കുന്നു; ഐസ്കൂളിനെതിരെ മുന്‍ താരം

എം എസ് ധോണിയുടെ ട്വന്റി-20 ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്ത് വിരേന്ദര്‍ സെവാഗ് രംഗത്ത്. ...

Widgets Magazine