സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി

ഗുവാഹാട്ടി| WEBDUNIA|
PRO
PRO
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ അസമിനെതിരെ സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സഞ്ജു നേടുന്ന ആദ്യ ഇരട്ടസെഞ്ച്വറിയാണിത്. സഞ്ജുവിന്റെ മികവില്‍ അസമിനെതിരെ കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഗ് നേടി.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന നിലയിലായിരുന്നു. നേരത്തെ അസമിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 323 റണ്‍സിന് അവസാനിച്ചിരുന്നു. കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വിനൂപ് മനോഹരനും സി പി ഷാഹിദുമാണ് ബൗളിംഗ് നിരയില്‍ തിളങ്ങിയത്.

ഇന്നലെ ഓപ്പണര്‍മാരായ വി എ ജഗദീഷും (16) അരങ്ങേറ്റ താരം നിഖിലേഷ് സുരേന്ദ്രനും (46) ആത്മവിശ്വാസത്തോടെയാണ് കേരളത്തിന്റെ ഇന്നിങ്‌സ് തുടങ്ങിയത്. മികച്ച ചില ഷോട്ടുകളിലൂടെ ജഗദീഷ് നന്നായി തുടങ്ങിയെങ്കിലും അരൂപ് ദാസിന്റെ പുറത്തേക്ക് പോയ പന്തില്‍ അനാവശ്യമായി ബാറ്റ് വെച്ച് വിക്കറ്റ് തുലച്ചു.

എന്നാല്‍ പിന്നീട് വന്ന സഞ്ജുവും നിഖിലേഷും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി രണ്ടാം വിക്കറ്റില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ധസെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന നിഖിലേഷിനെ ക്ലീന്‍ ബൗള്‍ ചെയ്തുകൊണ്ട് ഇടങ്കയ്യന്‍ സ്പിന്നര്‍ സയീദ് മുഹമ്മദ് അസമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

പിന്നീടുവന്ന രോഹന്‍ പ്രേം ഒരു റണ്‍സെടുത്തുനിലേ്ക്ക, പുറത്തായത് കേരളത്തിന് തിരിച്ചടിയായി. ഇന്നിങ്‌സ് ലീഡ് പിടിക്കാന്‍ കേരളം പൊരുതുകയാണ്. ആതിഥേയര്‍ ഒന്നാമിന്നിങ്‌സില്‍ 323 റണ്‍സെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :