ക്ലാര്‍ക്കിന്റെ സെഞ്ച്വറിയില്‍ ഓസീസിന് കൂറ്റന്‍ സ്കോര്‍

മാഞ്ചസ്റ്റര്‍| WEBDUNIA|
PRO
നായകന്‍ മൈക്കേല്‍ ക്ളാര്‍ക്കിന്റെ സെഞ്ച്വറിയുടെ(105) ബലത്തില്‍ ഇംഗ്ളണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് എടുത്തു.

നായകന്‍ മൈക്കേല്‍ ക്ളാര്‍ക്കിന്റെ സെഞ്ച്വറിയും (105), ഉപനായകന്‍ ജോര്‍ജ് ബെയ്‌ലിയുടെ അര്‍ദ്ധ സെഞ്ച്വറിയും (82), ആരോന്‍ ഫിഞ്ച് (45), ഷേന്‍ വാട്ട്സണ്‍ (38) എന്നിവരുടെ മോശമല്ലാത്ത പ്രകടനവുമാണ് ഓസീസിന് കൂറ്റന്‍ സ്കോര്‍ നല്‍കിയത്.

മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ 73/3 എന്ന നിലയിലാണ്. കാന്‍ബെറി (4), ട്രോട്ട് (0), ഫോക്നര്‍ (3) എന്നിവരാണ് പുറത്തായത്. പരമ്പരയിലെ ആദ്യ ഏകദിനം മഴ കാരണം ഉപേക്ഷിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :