സച്ചിന്‍ വാങ്കഡെയിലെത്തി; രാജ്യത്തിന്റെ ഹൃദയം വാങ്കഡെയിലേക്ക്

മുംബൈ| WEBDUNIA|
PRO
സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ക്യാപ്റ്റന്‍ വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു. ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

വിന്‍ഡീസ് നിരയില്‍ രണ്ടു മാറ്റങ്ങളുണ്ട്. നര്‍സിന്‍ ഡിയോനറയന്‍, ഷാനന്‍ ഗബ്രിയേല്‍ എന്നിവര്‍ അവസാന ഇലവനില്‍ ഇടം പിടിച്ചു. വാങ്കഡയിലെ ഈ ഇരുന്നൂറാം ടെസ്റ്റോടെ സച്ചിന്‍ കളിക്കളത്തോട് വിടപറയുകയാണ്. .

ഇതിഹാസതുല്യമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 24 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതം തീരുന്ന ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിക്കാന്‍ വാങ്കഡെ സ്‌റ്റേഡിയം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഇരുന്നൂറാമത്തേയും അവസാനത്തേതുമായ ടെസ്റ്റ് മത്സരത്തിനായി വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും തിരിയുക സച്ചിനിലേക്കാണ്.

ലോകമെമ്പാടുമുള്ള സച്ചിന്‍ പ്രേമികള്‍ വാങ്കഡെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുകയാണ്. നാല്‍പതിനായിരത്തോളം ആളുകളാണ് കളി കാണാന്‍ ഇന്ന് സ്റ്റേഡിയത്തിലെത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :