സച്ചിന്‍ മാജിക്, സൂപ്പര്‍ ബാറ്റിംഗ്!

മുംബൈ| WEBDUNIA|
PTI
തന്‍റെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒന്നാന്തരം ഫോമിലാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെ അദ്ദേഹം ബാറ്റ് ചെയ്യുകയാണ്. വെസ്റ്റിന്‍ഡീസ് ബൌളര്‍മാര്‍ എറിയുന്ന പന്തുകള്‍ വളരെ കൃത്യതയോടെ പഠിച്ച് കൈകാര്യം ചെയ്യുന്ന സച്ചിനെയാണ് കാണാനാകുന്നത്.

നല്ല പന്തുകളെ ബഹുമാനിച്ചും മോശം പന്തുകളെ അതിര്‍ത്തി കടത്തിയുമുള്ള പതിവ് സച്ചിന്‍ രീതി ഈ മാച്ചിലും തുടരുകയാണ്. 43 റണ്‍സോടെ ശിഖര്‍ധവാനും 33 റണ്‍സോടെ മുരളി വിജയും പുറത്തായതോടെയാണ് ആയിരങ്ങളുടെ ആരവങ്ങള്‍ക്ക് നടുവിലേക്ക് സച്ചിനെത്തിയത്.

വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിംഗ് നിര നേരത്തേ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിയുകയായിരുന്നു. ടെസ്റ്റിന്റെ ആദ്യ ദിവസം വിന്‍ഡീസ് 182 റണ്‍സിന് എല്ലാവരും പുറത്തായി.

48 റണ്‍സെടുത്ത കീരാന്‍ പവലാണ് ടോപ് സ്കോറര്‍. അഞ്ചു വിക്കറ്റ് വീഴ്ത്തിയ പ്രഗ്യാന്‍ ഓജയും മൂന്നു വിക്കറ്റ് വീഴ്ത്തിയ അശ്വിനുമാണ് വിന്‍ഡീസ് നിരയെ തകര്‍ത്തത്.

രണ്ടു വിക്കറ്റിന് 92 എന്ന നിലയിലായിരുന്നു ഊണിനു പിരിയുമ്പോള്‍ വിന്‍ഡീസ്. തുടര്‍ന്ന് വിന്‍ഡീസിന് അ‍ഞ്ചു റണ്‍സ് ചേര്‍ക്കുന്നതിനിടെ പവലിനെ നഷ്ടമായി. പിന്നീട് വന്ന ബാറ്റ്സ്മാന്മാര്‍ക്ക് നിലയറുപ്പിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് ബാറ്റ്സ്മാന്മാര്‍ പൂജ്യത്തിന് പുറത്തായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :