സച്ചിനെ ആദരിക്കാന്‍ തയ്യാറെടുത്ത് സൌത്താഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍

മുംബൈ| WEBDUNIA|
PRO
ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍‌ക്കറെ ആദരിക്കാന്‍ തയ്യാറെടുക്കുകയാണ് സൌത്താഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍. പര്യടനത്തിനെത്തുന്ന സച്ചിനെ ആദരിക്കുമെന്ന് സി എസ് എ പ്രസിഡന്റ് ക്രിസ് നെന്‍സാസി അറിയിച്ചു.

ടെസ്റ്റില്‍ ഇരുന്നൂറാം മത്സരം കളിക്കാന്‍ തയ്യാറെടുക്കുന്ന സച്ചിന് വലിയ സ്വീകരണം നല്‍കുമെന്നും സി എസ് എ അധികൃതര്‍ വ്യക്തമാക്കി. ടെസ്റ്റിലെ ഒട്ടുമിക്ക നേട്ടങ്ങളും കൈവരിച്ചിട്ടുള്ള സച്ചിനെ തീര്‍ച്ചയായും അംഗീകരിക്കേണ്ട ലോകോത്തര താരം തന്നെയാണെന്ന് സി എസ് എ പ്രസിഡന്റ് ക്രിസ് നെന്‍‌സാനി പറഞ്ഞു.

ടെസ്റ്റില്‍ സച്ചിന്‍ 15000 റണ്‍സും 51 സെഞ്ച്വറികളും നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റാണുള്ളത്. ഈ പരമ്പരയോട് കൂടി സച്ചിന്‍ വിരമിക്കുമെന്നാണ് കായികലോകം കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :