സിംബാബ്‌വെയുടെ റേ പ്രൈസ് വിരമിച്ചു

ഹരാരെ| WEBDUNIA|
PRO
സിംബാബ്‌വെയുടെ റേ പ്രൈസ് വിരമിച്ചു. ഇന്ത്യക്കെതിരെയുള്ള പരമ്പരയ്ക്കിടെയെയാണ് സിംബാബ്‌വെയുടെ ഇടങ്കയ്യന്‍ സ്പിന്നര്‍ റേ പ്രൈസ്‌ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞത്.

102 ഏകദിന മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള പ്രൈസ്‌ 100 വിക്കറ്റ്‌ നേടിയിട്ടുണ്ട്‌. 22 ടെസ്റ്റുകളില്‍നിന്ന്‌ 80 വിക്കറ്റും സ്വന്തമാക്കി. ട്വന്റി20യില്‍ 16 മല്‍സരങ്ങളില്‍ 13 വിക്കറ്റാണ്‌ പ്രൈസിന്റെ അക്കൗണ്ടിലുള്ളത്‌. ടീമിലെ വംശീയ വിവേചനത്തിനെതിരെ ക്യാപ്റ്റന്‍ ഹീത്ത്‌ സ്ട്രീക്കിനൊപ്പം പ്രതിഷേധിച്ച പ്രൈസ്‌ 2003 മുതല്‍ മൂന്നര വര്‍ഷം ടീമിലുണ്ടായിരുന്നില്ല.

സിംബാബ്‌വെയ്ക്കുവേണ്ടി 2011 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്‌ നേടി. 18.77 റണ്‍സ്‌ ശരാശരിയില്‍ ഒന്‍പതു വിക്കറ്റാണ് പ്രൈസ്‌ സ്വന്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :