റാങ്കിംഗില്‍ അശ്വിന്‍ ഒന്നാമത്

ദുബായ്| WEBDUNIA| Last Modified ഞായര്‍, 10 നവം‌ബര്‍ 2013 (10:49 IST)
PTI
വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാംടെസ്റ്റില്‍ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ താരം അശ്വിന് ഐസിസി പുറത്തിറക്കിയ പട്ടിക അനുസരിച്ച് ആള്‍ റൗണ്ടര്‍മാരിലെ ഒന്നാംറാങ്ക്.

കൊല്‍ക്കത്ത ടെസ്റ്റിലെ പ്രകടനമാണ് അശ്വിനെ ഒന്നാംറാങ്കുകാരനാക്കിയത്. ബംഗ്ളാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍, ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കല്ലിസ് എന്നിവരാണ് യഥാക്രമം രണ്ടുംമൂന്നും സ്ഥാനങ്ങളില്‍. ബൗളര്‍മാരില്‍ അശ്വിന്‍ ആറാംസ്ഥാനത്താണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :