രാജസ്ഥാന് ജയം

അബൂദാബി| WEBDUNIA| Last Modified ശനി, 19 ഏപ്രില്‍ 2014 (12:28 IST)
PRO
PRO
ഐപിഎല്‍ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് നാല് വിക്കറ്റ് ജയം. ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റ് 133 റണ്‍സ് മൂന്ന് പന്തുകള്‍ ശേഷിക്കെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 133 റണ്‍സെടുക്കാനെ കഴിഞ്ഞോളു. 38 റണ്‍സെടുത്ത ശിഖര്‍ ധവാനും 32 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുമാണ് ഹൈദരാബാദിനെ ഈ സ്കോറിലേക്ക് നയിച്ചത്. എന്നാല്‍ മറുപടി ബാറ്റ് ചെയ്ത രാജസ്ഥാന്‍ തുടക്കത്തില്‍ പതറിയെങ്കിലും രഹാനെയും (59) സ്റ്റുവര്‍ട്ട് ബിന്നിയും (48 നോട്ടൗട്ട്) ചേര്‍ന്നുള്ള 77 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്.

മലയാളി താരം സഞ്ജു വി സാംസണ്‍ മൂന്നു റണ്‍ മാത്രമാണ് നേടിയത്. അഭിഷേക് നായര്‍ (4), ഷെയ്ന്‍ വാട്‌സന്‍ (3) എന്നിവര്‍ തുടക്കത്തില്‍ പരാജയപ്പെട്ടതിനുശേഷമാണ് രാജസ്ഥാന്‍ പതിയ രഹാനയുടെയും ബിന്നിയുടെയും സഹായത്തേടെ ജയിച്ചത്. രാജസ്ഥാനു വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, രജത് ഭട്ടിയ എന്നിവര്‍ രണ്ടു വിക്കറ്റ് നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :