യൂസഫ് വിലയേറിയ താരം

മുംബൈ| WEBDUNIA|
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ മൂന്നാം പതിപ്പ് പാ‍തിവഴി പിന്നിടുമ്പോള്‍ ഏറ്റവും വിലയേറിയ താരമാമാരെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം. രാജസ്ഥാന്‍ റോയല്‍‌സിന്‍റെ യൂസഫ് പത്താന്‍. മൂല്യത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് താരം ജാക് കാലിസ് രണ്ടാമതും മുംബൈ ഇന്ത്യന്‍സ് നായകന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മൂന്നാമതുമാണ്.

ഡെക്കാന്‍ ചാര്‍ജേഴ്സ് താരം ആന്‍ഡ്ര്യു സൈമണ്ട്സ് നാലാം സ്ഥാനത്തെത്തിയപ്പോള്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരം ദിനേഷ് കാര്‍ത്തിക് അഞ്ചാം സ്ഥാനത്തെത്തി ഏവരെയും അമ്പരപ്പിച്ചു. ഡല്‍ഹിയുടെ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആറാം സ്ഥാനത്തും ഡെക്കാന്‍ നായകന്‍ ആദം ഗില്‍ക്രിസ്റ്റ് ഏഴാമതുമാണ്. ചാമിന്ദ വാസ് (ഡെക്കാന്‍ ചാര്‍ജേഴ്സ്), ഇര്‍ഫാന്‍ പത്താന്‍ (കിംഗ്സ് ഇലവന്‍ പഞ്ചാബ്), ഹര്‍ഭജന്‍ സിംഗ് (മുംബൈ ഇന്ത്യന്‍സ്) എന്നിവരാണ് ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റ് താരങ്ങള്‍.

ട്വന്‍റി-20 ബാറ്റ്‌സ്മാന്‍റെ കളിയാണെന്ന് പറയുന്നുണ്ടെങ്കിലും ആദ്യ പത്തില്‍ ഇടം പിടിച്ചവരില്‍ പൂര്‍ണ ബാറ്റ്‌സമാന്‍‌മാര്‍ അന്ന് പറയാവുന്നത് രണ്ടേ രണ്ടു പേരാണെന്ന പ്രത്യേകതയുമുണ്ട്. സച്ചിനും വാര്‍ണറും മാത്രം. അതു പോലെ ബൌളര്‍മാര്‍ എന്നു പറയാവുന്നത് വാസിനെയും ഹര്‍ഭജനെയും മാത്രമാണ്. ബാക്കിയുളളവരെല്ലാം ബാറ്റ് ചെയ്യാനറിയുന്ന ബൌളര്‍മാരോ ബൌള്‍ ചെയ്യാനറിയാവുന്ന ബാറ്റ്‌സ്മാന്‍‌മാരോ ആണ്.

ക്രിക്കറ്റ് ഭാഷയില്‍ യൂട്ടിലിറ്റി കളിക്കാര്‍. ഓരോ കളിക്കാരനും നേടിയ ബാറ്റിംഗ്, ബൌളിംഗ്, ഫീല്‍ഡിം പോയന്‍റുകള്‍ കണക്കാക്കിയാണ് ആദ്യം 10 കളിക്കാരെ തെരഞ്ഞെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :