മക്കല്ലത്തിന് വീണ്ടും ക്യാപ്റ്റനാവാന്‍ പൂതി

ക്രൈസ്റ്റ്‌ചര്‍ച്ച്| WEBDUNIA|
PTI
PTI
കഴിഞ്ഞ ഐ പി എല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ദുരന്ത നായകനായ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തിന് വീണ്ടും ക്യാപ്റ്റന്‍ പൂതി. ഇത്തവണ ദേശീയ ടീമിന്‍റെ നായകനാവാനാണ് മക്കല്ലം ശ്രമിക്കുന്നത്.

ഭാവിയില്‍ ന്യൂസിലന്‍ഡ് നായകസ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് നിലവില്‍ ന്യൂസിലന്‍ഡ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായ മക്കല്ലം ഐ പി എല്‍ ഉപേക്ഷിക്കാന്‍ തയ്യാറയതെന്നാണ് സൂചന. സെലക്ടര്‍മാരില്‍ നിന്ന് ഇത്തരമൊരു ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് മക്കല്ലം ബോര്‍ഡുമായി സെന്‍‌ട്രല്‍ കോണ്ട്രാക്ട് ഒപ്പിടാന്‍ തയ്യാറായത്.

ഐ പി എല്‍ ഉപേക്ഷിക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്ന് മക്കല്ലം പറഞ്ഞു. ഇക്കാര്യത്തില്‍ നുണപറയാന്‍ എനിക്കാവില്ല. ഇത്ര കുറഞ്ഞകാലത്തെ കളിക്ക് ഇത്രയും പണം ലഭിക്കുമ്പോള്‍ അത് ഉപേക്ഷിച്ച് പോകുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല.

പിന്നെ കഴിഞ്ഞ സീസണില്‍ ഞാന്‍ നായകനായപ്പോള്‍ കൊല്‍ക്കത്തയ്ക്കുണ്ടായ നഷ്ടങ്ങള്‍ നികത്തണമെന്ന വശിയുമുണ്ടായിരുന്നു. എന്നാല്‍ ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ നിര്‍ബന്ധിതനായതിനാല്‍ ഈ സീസണില്‍ എനിക്ക് അതിന് കഴിയില്ല എന്ന കാര്യത്തില്‍ നിരാശയുണ്ട്. എങ്കിലും ദേശീയ ടീമിനായി കളിക്കാനാണ് ഐ പി എല്‍ ഉപേക്ഷിക്കുന്നത് എന്നതിനാല്‍ സങ്കടമില്ലെന്നും മക്കല്ലം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :