ബിസിസിഐയുടെ 50 കോടിയുമായി മുങ്ങി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിനെ ഭരിക്കുന്നത് രാജ്യത്തെ കൊടിവച്ച വമ്പന്‍‌മാരാണ്. എന്നാല്‍ ഈ വമ്പന്‍‌മാരുള്‍പ്പെട്ട ബിസിസിഐക്ക് നല്ലൊരു പണി കൊടുത്തിരിക്കുകയാണ് ഒരു വിരുതന്‍. ബാംഗ്ലൂരിലെ സ്ഥലക്കച്ചവടത്തിന്റെ പേരില്‍ ബിസിസിഐയെ പറ്റിച്ച് ഇയാള്‍ സ്വന്തമാക്കിയത് 50 കോടിരൂപയാണ്.

സംഭവം നടന്നിട്ട് മൂന്ന് വര്‍ഷമായെങ്കിലും പുറത്തറിഞ്ഞത് ഇപ്പോളാണ്. സംഭവം ഇങ്ങനെയാണ് ഗുരുദത്ത്‌ ഷന്‍ബാഗ്‌ എന്നയാള്‍ വിമാനത്താവളത്തിന് സമീപത്തെ കുര്‍കിയില്‍ 49 ഏക്കര്‍ വാങ്ങുന്നതിന്‌ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ്‌ ഡവലപ്മെന്റ്‌ ബോര്‍ഡുമായി ബിസിസിഐക്കു വേണ്ടി കരാറില്‍ ഏര്‍പ്പെട്ട രേഖയുണ്ടാക്കി 46.135 കോടി രൂപ തട്ടി. 2010ല്‍ ആണ്‌ ഇടപാട് നടന്നത്‌.

സ്ഥലമിടപാടിനെതിരെ ഒട്ടേറെ പൊതു താല്‍പര്യ ഹര്‍ജികള്‍ കോടതിയിലെത്തി. ഇടപാട്‌ അനധികൃതമാണെന്നു കോടതി വിധിക്കുകയും ചെയ്‌തു. ഇതോടെ കുടിങ്ങിയ അന്വേഷണം നടത്തിയപ്പോള്‍ ഗുരുദത്ത്‌ മുങ്ങുകയും ചെയ്‌തു. ദേശീയ ക്രിക്കറ്റ്‌ അക്കാദമിയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായിട്ടാണ് ബിസിസിഐ സ്ഥലം മേടിക്കാന്‍ പണം മുടക്കിയത്.

ബിസിസിഐക്ക് 50 കോടി എന്നത് ഒരു തുകയല്ലങ്കിലും കബളിപ്പിച്ച് പണം തട്ടിയത്തിന്റെ ജാള്യത കാരണമാണ് ഇത്രയും കാലം സംഭവം പുറത്ത് വരാഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :