പഞ്ചാബ് പൊലീസിന് ഹര്‍ഭജനെ വേണ്ട!

ചണ്ഡിഗഢ്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
PTI
ഫോം മോശമായത് കാരണം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇന്ത്യന്‍ ടീം അകറ്റി നിര്‍ത്തിയിരിക്കുന്ന ഹര്‍ഭജന്‍ സിംഗ്, പഞ്ചബ് സര്‍ക്കാരിന്റെ പഴയ വാഗ്ദാനം ഓര്‍ത്തത് അടുത്ത കാലത്തായിരുന്നു. 2002ല്‍ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിംഗ് ബാദലാണ് സംസ്ഥാന പൊലീസിലെ ഡപ്യൂട്ടി സൂപ്രണ്ട് സ്ഥാനം ഭാജിക്ക് വാഗ്ദാ‍നം നല്‍കിയത്.

അന്ന് കളിയില്‍ നല്ല ഫോമിലായിരുന്ന ഭാജി ആ വാഗ്ദാനത്തിന് പുല്ല് വിലയാണ് നല്‍കിയത്. ക്രിക്കറ്റിലെ പ്രകടനം മാനിച്ച്‌ ഹര്‍ഭജന്‌ സംസ്ഥാന സര്‍ക്കാര്‍ അഞ്ച്‌ ലക്ഷം രൂപയും ജലാന്തറില്‍ താമസസ്ഥലവും നല്‍കിയ ശേഷമായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പ്രകാശ്‌ സിംഗ്‌ ബാദലിന്റെ വാഗ്ദാനം.

എന്നാല്‍ ആ വാഗ്ദാനത്തോട് പ്രതികരിക്കാന്‍ ഭാജിക്ക് പത്ത് വര്‍ഷം വേണ്ടി വന്നു. പക്ഷെ പൊലീസാകാനുള്ള ഭാജിയുടെ അഗ്രഹത്തിന് അനുകൂല നിലപാടല്ല ഇപ്പോള്‍ പഞ്ചാബിലെ ആഭ്യന്തര വകുപ്പിന്. ഗ്ലാമര്‍ ലോകത്തിന്റെ തിരക്കില്‍ കഴിയുന്ന ഹര്‍ഭജന്‌ സംസ്ഥാന പോലീസിന്‌ വേണ്ടി ഒന്നും ചെയ്യാനാകില്ലെന്നാണ്‌ ആഭ്യന്തരവകുപ്പിന്റെ ചുമതലയുളള ഉപമുഖ്യമന്ത്രിയുടെ അഭിപ്രായം. ഹര്‍ഭജനെ പൊലീസാക്കില്ലെന്ന് ഇതോടെ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :