മുംബൈയ്‌ക്കും ചെന്നൈയ്‌ക്കും അഭിമാനയുദ്ധം

ഡര്‍ബന്‍| Venkateswara Rao Immade Setti| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും അഭിമാനയുദ്ധം. തിങ്കളാഴ്ച ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് യോര്‍ക്ഷയറിനെയും രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്‌ സിഡ്‌നി സിക്‌സേഴ്‌സിനെയും നേരിടും.

സിഡ്‌നി സിക്‌സേഴ്‌സും ഹൈവെല്‍ഡ്‌ ലയണ്‍സും സെമി ഫൈനലില്‍ കടന്നതോടെയാണ് മുംബൈയും ചെന്നൈയും ടൂര്‍ണമെന്റില്‍നിന്നു പുറത്തായത്.

സിഡ്‌നി സിക്‌സേഴ്‌സ് മൂന്നു കളികളില്‍നിന്നു 12 പോയിന്റുമായും ലയണ്‍സ്‌ നാലു കളികളില്‍നിന്ന്‌ അത്രയും പോയിന്റ്‌ നേടിയുമാണു സെമിയില്‍ കടന്നത്‌. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്നു കളികളില്‍നിന്ന്‌ ഒരു ജയം സ്വന്തമാക്കിയപ്പോള്‍ മുംബൈയ്‌ക്ക് ജയം ഒന്നുപോലുമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :