ദക്ഷിണാഫ്രിക്ക- ഇന്ത്യ ആദ്യ ടെസ്റ്റ് സമനിലയില്‍

ജൊഹന്നാസ്ബര്‍ഗ്| WEBDUNIA| Last Modified തിങ്കള്‍, 23 ഡിസം‌ബര്‍ 2013 (13:18 IST)
PRO
അവസാന ഓവര്‍ വരെ ആവേശം തുളുമ്പിയ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക- ആദ്യ ടെസ്റ്റ് സമനിലയില്‍.

ഒരുഘട്ടത്തില്‍ വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യന്‍ ബോളര്‍മാര്‍ ഫീല്‍ഡര്‍മാരും എറിഞ്ഞെടുക്കുകയായിരുന്നു.

സമനിലയില്‍ പിരിയേണ്ടി വന്നതോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിന്തുടര്‍ന്ന ജയിക്കാനുള്ള അവസരം ദക്ഷണാഫ്രിക്കക്ക് നഷ്ടമായി.

രണ്ടാം ഇന്നിംഗ്‌സില്‍ 458 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 450 റണ്‍സ് എടുക്കാനെ സാധിച്ചിള്ളൂ

ഫാഫ് ഡുപ്ലെസി(134)യുടെയും ഡിവില്ലി(103)യുടെയും സെഞ്ച്വറികള്‍ അവരെ വിജയത്തിനടുത്തേക്ക് നയിച്ചെങ്കിലും അവസാന 14 ഓവറുകള്‍ക്കിടെ മൂന്നു വിക്കറ്റുകള്‍ വീണത് ദക്ഷിണാഫ്രിക്കയെ തളര്‍ത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :