ട്വന്റി20: ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നഷ്ടം

ദുബായ്‌| WEBDUNIA|
PTI
ലോകകപ്പ്‌ ഫൈനലില്‍ തോറ്റ ഇന്ത്യയ്ക്ക്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമായി. ഇപ്പോള്‍ ശ്രീലങ്കയ്ക്കാണ് ഒന്നാം സ്ഥാനം.

ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച ശ്രീലങ്ക മൂന്ന്‌ റാങ്കിങ്‌ പോയിന്റുകള്‍ സ്വന്തമാക്കി. ഇപ്പോള്‍ അവര്‍ക്ക്‌ 133 പോയിന്റുണ്ട്‌. ഇന്ത്യയ്ക്ക്‌ 130 പോയിന്റ്‌. ബാറ്റിങ്ങില്‍ വിരാട്‌ കോഹ്‌ലി രണ്ടാം സ്ഥാനത്തും ബോളിങ്ങില്‍ അശ്വിന്‍ മൂന്നാം സ്ഥാനത്തുമെത്തി.

സെമിഫൈനലിനു മുന്‍പ്‌ ശ്രീലങ്കയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. പക്ഷേ, ആ നേട്ടം ഇപ്പോള്‍ നഷ്ടവുമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :