ചില കലാപരിപാടികളും ഡെയര്‍ ഡെവിള്‍സിനുണ്ട്!

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഏപ്രില്‍ മൂന്നിനു തുടങ്ങുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ചില കലാപരിപാടികള്‍ കൊണ്ട് ശ്രദ്ധ നേടാനുള്ള തയാറെടുപ്പിലാണു ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌.

കണ്ണിനു കുളിര്‍മയേകുന്ന നിറങ്ങള് കൊണ്ടുള്ള ചില കലാപരിപാടികളും കൂടി ആസൂത്രണം ചെയ്‌താണു ഡെയര്‍ ഡെവിള്‍സ്‌ വ്യത്യസ്തമാകാന്‍ പോകുന്നത്. ഡെയര്‍ ഡെവിള്‍സിന്റെ മത്‌സരങ്ങള്‍ നടക്കുന്ന വേദികളിലെല്ലാം 15 വ്യത്യസ്‌ത കലാകാരന്‍മാര്‍ നിറംചാര്‍ത്തിയ കൂറ്റന്‍ ബാറ്റുകളുടെ പ്രദര്‍ശനങ്ങള്‍ ഉണ്ടായി.

ടൂര്‍ണമെന്റ്‌ അവസാനിച്ച ശേഷം ഇവയെല്ലാം ലേലത്തില്‍ വയ്‌ക്കാനാണു ഡെയര്‍ ഡെവിള്‍സിനു പദ്ധതി. കലണ്ടറുകളും വേദികളില്‍ വില്‍പ്പനയ്‌ക്കുണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :